ന്യൂഡൽഹി: മുതിർന്ന കോൺഗസ് നേതാവും മുൻ എ.െഎ.സി.സി.സി ജനറൽ സെക്രട്ടറിയുമായ ജനാർദനൻ ദ്വിവേദി ആർ.എസ്.എസ് വേദിയിൽ. ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതും മറ്റു സംഘ്പരിവാർ നേതാക്കളും പെങ്കടുത്ത, സംഘടനയുടെ ഗീത മഹോത്സവ പരിപാടിയിലാണ് മുൻ എം.പി കൂടിയായ ദ്വിവേദി പെങ്കടുത്തത്. താൻ വ്യക്തിപരമായി പെങ്കടുത്തതാണെന്നും പാർട്ടിയുടെ അറിവോടെയല്ലെന്നും ദ്വിവേദി മാധ്യമങ്ങളോട് വിശദീകരിച്ചപ്പോൾ, ആദർശഭിന്നത ഗീതാ പരിപാടിക്ക് തടസ്സമല്ലെന്ന് കോൺഗ്രസും വ്യക്തമാക്കി.
സോണിയ ഗാന്ധിയുടെ അടുത്ത സഹായിയായിരുന്ന ദ്വിവേദിക്ക്, രാഹുൽ അധ്യക്ഷ പദവിയിലെത്തിയതോടെ പാർട്ടിയിൽ സ്വാധീനം കുറഞ്ഞിരുന്നു. സോണിയ നേതൃത്വത്തിൽ തിരിച്ചെത്തിയെങ്കിലും ദ്വിവേദി കോൺഗ്രസ് ആസ്ഥാനത്ത് സജീവമല്ല. അതിനിടയിലാണ് ഡൽഹിയിൽ ആർ.എസ്.എസ് വേദിയിൽ ഞായറാഴ്ച ദ്വിവേദി പ്രത്യക്ഷപ്പെട്ടത്. ആർഎസ്.എസ് തലവൻ മോഹൻ ഭാഗവതിന് പുറമെ സാധ്വി ഋതാംബര, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, ലോക്സഭ സ്പീക്കർ ഒാം ബിർള, സയ്യിദ് ഷാനവാസ് ഹുസൈൻ തുടങ്ങിയ സംഘ്പരിവാർ നേതാക്കളടക്കം പെങ്കടുത്ത ഗീതാ മഹോത്സവ വേദിയിൽ ദ്വിവേദി സംസാരിക്കുകയും ചെയ്തു. ഗീതയുടെ തത്ത്വമാണ് താൻ അംഗീകരിക്കുന്നതെന്നും അതാണ് ഭാരതീയ ദർശനമെന്നും അതുകൊണ്ടാണ് പരിപാടിയിൽ പെങ്കടുത്തതെന്നും, ഇതേക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ദ്വിവേദി മറുപടി നൽകി. ആർ.എസ്.എസുമായുള്ള ആദർശപരമായ അഭിപ്രായഭിന്നത ഗീത മഹോത്സവത്തിൽ പെങ്കടുക്കുന്നതിന് തടസ്സമല്ലെന്നും ദ്വിവേദി കൂട്ടിച്ചേർത്തു.
ആർ.എസ്.എസിനെതിെര രാഹുൽ ഗാന്ധി നടത്തുന്ന ശക്തമായ കടന്നാക്രമണങ്ങൾക്കിടയിൽ കോൺഗ്രസ് നേതാവായ ഒരാൾ അവരുടെ വേദിയിലെത്തുന്നത് ഉചിതമാണോ എന്ന ചോദ്യത്തിന് രാഹുൽ ഗാന്ധി കന്നാക്രമിച്ചത് ഗീതയെ ആയിരുന്നില്ലെന്നും താൻ പെങ്കടുത്തത് ഗീത പരിപാടിയിലാണെന്നും ദ്വിവേദി മറുപടി നൽകി. ആർ.എസ്.എസുമായി ആദർശപരമായ അഭിപ്രായവ്യത്യാസമുണ്ടെന്ന് കരുതി ദ്വിവേദി ഗീത പരിപാടിയിൽ പെങ്കടുത്തതിൽ തെറ്റില്ലെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേരയും പ്രതികരിച്ചു. രാഹുൽ കോൺഗ്രസ് അധ്യക്ഷനായ വേളയിൽ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ആർ.എസ്.എസ് ആസ്ഥാനത്ത് നടത്തിയ സന്ദർശനം വലിയ വിവാദമാകുകയും കോൺഗ്രസ് നേതാക്കൾ അതിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു. എന്നാൽ, പൊതുതെരഞ്ഞെടുപ്പിന് മോദി സർക്കാർ കശ്മീരിൽ നടപ്പാക്കിയ ആർ.എസ്.എസ് അജണ്ടയെയും കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ പിന്തുണയുമായി രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.