ജാട്ട്​ ​പ്രക്ഷോഭം​: ഡൽഹി മെട്രോ സർവീസുകൾ വെട്ടിച്ചുരുക്കുന്നു

ന്യൂഡൽഹി: ജാട്ട്​ പ്രക്ഷോഭത്തി​​െൻറ പശ്​ചാത്തലത്തിൽ ഡൽഹി മെട്രോ സർവീസുകൾ വെട്ടിച്ചുരുക്കുന്നു. ഡൽഹി നഗരത്തിന്​ പുറത്തേക്കുള്ള മെട്രോ സർവീസുകളാണ്​ നിർത്തലാക്കാൻ തീരുമാനിച്ചിരിക്കുന്നത്​. ജാട്ട്​ പ്രക്ഷോഭത്തെ വിലയിരുത്തിയതിന്​ ശേഷമാവും സർവീസുക​ൾ പുനരാരംഭിക്കുന്നതിനെ കുറിച്ച്​ ഡൽഹി മെട്രോ തീരുമാനമെടുക്കുക. ഹരിയാനയിൽ നിന്നുള്ള ജാട്ടുകളാണ്​ തിങ്കളാഴ്​ച ഡൽഹിയിൽ മാർച്ച്​ നടത്തുന്നത്​

ഡൽഹി-ഗുരുദ്രോണാചാര്യ, ഗുരുദ്രോണാചാര്യ-ഹുദ സിറ്റി സ​െൻറർ, കൗശാമ്പി–വൈശാലി, നോയിഡ സെക്​ടർ–15 നോയിഡ, തുടങ്ങിയ സർവീസുകളാണ്​ ഡൽഹി മെട്രോ ഞായറാഴ്​ച രാത്രി മുതൽ നിർത്തലാക്കുക. പ്രക്ഷോഭത്തെ കുറിച്ചുള്ള പൊലീസി​​െൻറ റിപ്പോർട്ട്​ കൂടി പരിഗണിച്ച ശേഷമാവും സർവീസുകൾ പുനരാരംഭിക്കുന്നതിൽ അന്തിമ തീരുമാനം എടുക്കുക.

Tags:    
News Summary - Jat Agitation: Metro to Curtail Service in NCR From Sunday Night

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.