അവിശ്വാസ ചർച്ചയിൽ താരമായി ആമറോൺ മുതലാളി

ന്യൂഡൽഹി: തെലുഗു ദേശം പാർട്ടിയുടെ അവിശ്വാസ പ്രമേയ ചർച്ചയിൽ താരമായി ആമറോൺ ബാറ്ററി മുതലാളി ജയദേവ് ഗല്ല. അമേരിക്കൻ ഉച്ചാരണത്തിലുള്ള ഇംഗ്ലീഷുമായി 52കാരനായ ഗല്ല ലോക്സഭയിൽ കത്തിക്കയറി. വിഭജനത്തെ തുടര്‍ന്ന് ആന്ധ്രാപ്രദേശിനുണ്ടായ നഷ്ടങ്ങളും കേന്ദ്രത്തിൻറെ അവഗണനയും വ്യക്തമാക്കിയ ആന്ധ്ര എംപിയുടെ പ്രസംഗം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. പാർലമ​​െൻറിൽ ഭരണപക്ഷത്തെ ആക്രമിക്കാൻ ചന്ദ്രബാബു നായിഡുവാണ് ഗല്ലയെ നിയോഗിച്ചത്. ചിലരെങ്കിലും ഗല്ലെ ആരെന്ന ചോദ്യമെറിഞ്ഞു. 

എന്നാൽ ആന്ധ്ര രാഷ്ട്രീയം നീരീക്ഷിക്കുന്നവർക്ക് ഗല്ല അപരിചിതനല്ല. ഗുണ്ടൂർ എം.പിയായ ഗല്ല ചെറിയ കാലയളവിൽ ശ്രദ്ധേയമായ രാഷ്ട്രീയ പ്രവർത്തനമാണ് കാഴ്ച വെച്ചത്. ഗല്ലയുടെ മുത്തച്ഛൻ പാട്ടൂരി രാജഗോപാല നായിഡു സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. സ്വതന്ത്ര പാർട്ടി ടിക്കറ്റിൽ ജയിച്ച് രാജഗോപാല രണ്ടുതവണ എം.പിയായിട്ടുണ്ട്. മകൾ അരുണ കുമാരിയെ അദ്ദേഹം രാഷ്ട്രീയ പിൻഗാമിയാക്കി വളർത്തി. ഇവരെ പിന്നീട് വ്യവസിയായ രാമചന്ദ്ര നായിഡു ഗല്ല വിവാഹം ചെയ്തു. അമർരാജ ബാറ്ററികളുടെ ഉടമയായിരുന്നു അദ്ദേഹം. അവിഭക്ത ആന്ധ്രയിൽ പല കോൺഗ്രസ് സർക്കാറുകളിലും അരുണ മന്ത്രിയായിരുന്നു. ആന്ധ്രയുടെ വിഭജനത്തിന് പിന്നാലെ സംസ്ഥാന കോൺഗ്രസ് ശിഥിലീകരിച്ചു. തുടർന്ന് 2014 തിരഞ്ഞെടുപ്പിന് മുമ്പ് അരുണാ അരുന്ധതി ടി.ഡി.പിയിൽ ചേർന്നു.

22 വര്‍ഷത്തോളം അമേരിക്കയിലായിരുന്നു ഗല്ലയുടെ ജീവിതം.  ഉർബാന-ചാംബിനിലെ ഇല്ലിനോ സർവകലാശാലയിൽ നിന്ന് രാഷ്ട്രീയവും സാമ്പത്തികശാസ്ത്രവും പഠിച്ചു. 1992-ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തി കുടുംബ ബിസിനസ് ഏറ്റെടുത്തു. അമ്മയുടെ രാഷ്ട്രീയ ഉപദേശകനായി പ്രവർത്തിക്കുകയായിരുന്ന ജയദേവ് ഗല്ല 2012 ൽ തിരുപ്പതിയിൽ നിന്നുള്ള ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും നേതൃത്വം ടിക്കറ്റ് നൽകിയില്ല. തുടർന്ന് ഗല്ലയും അമ്മയോടൊപ്പം ടി.ഡി.പിയിൽ ചേർന്നു. ടി.ഡി.പി. ടിക്കറ്റിൽ ഗുണ്ടൂരിൽ നിന്ന് മത്സരിച്ച് ഗല്ല വിജയിച്ചു.2014-ല്‍ ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഗല്ലയുടെ ഹാജര്‍നില 84 ശതമാനമാണ്. അമർ രാജ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ആണ്. 2014 ലെ തെരഞ്ഞെടുപ്പിന് മുമ്പ് സമർച്ച റിപ്പോർട്ടിൽ ഗല്ലക്ക് 683 കോടി രൂപ ആസ്തിയുണ്ട്. 
 

Full View
Tags:    
News Summary - Jayadev Galla speech- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.