നിതീഷിന്റെ പാർട്ടി വീണ്ടും കേന്ദ്ര മന്ത്രിസഭയിലേക്കില്ലെന്ന്

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാ ദൾ (യുണൈറ്റഡ്) വീണ്ടും കേന്ദ്ര മന്ത്രിസഭയിലേക്കില്ലെന്ന് പാർട്ടി നേതാവ്. കേന്ദ്ര മന്ത്രിസഭയിലുണ്ടായിരുന്ന ആർ.സി.പി സിങ് രാജ്യസഭാ കാലാവധി അവസാനിച്ചതിനെ തുടർന്ന് രാജിവെച്ചതോടെ ജെ.ഡി.യു പ്രതിനിധികളാരും മന്ത്രിസഭയിലില്ല. ഈ സാഹചര്യത്തിലാണ് ജെ.ഡി.യു ദേശീയ പ്രസിഡന്റ് രാജീവ് രഞ്ജൻ സിങിന്റെ പ്രതികരണം.

പുതിയ മന്ത്രിസഭയി​ൽ പങ്കാളിയാകേണ്ടെന്ന് 2019 ൽ പാർട്ടി ആലോചിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി നേതാവ് നിതീഷ് കുമാർ അന്നെടുത്ത തീരു​മാനമാണ് ഇ​പ്പോൾ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി സഭയിലുണ്ടായിരുന്ന ആർ.സി.പി സിങിന്റെ രാജ്യസഭാ കാലാവധി അവസാനിച്ചതിന് ശേഷം ജെ.ഡി.യു അദ്ദേഹത്തിന് വീണ്ടും അവസരം നൽകാത്തതിനാൽ രാജിവെക്കേണ്ടി വന്നിരുന്നു. കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജിവെച്ചതിന് ശേഷം ആർ.സി.പി സിങ് ജെ.ഡി.യുവിൽ നിന്നും രാജിവെച്ചിരുന്നു. ജെ.ഡി.യു മുങ്ങുന്ന കപ്പലാണെന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ രാജി.

എന്നാൽ, പാർട്ടി​വിട്ട ഉടനെ അഴിമതി സംബന്ധിച്ച് അദ്ദേഹത്തോട് വിശദീകരണം ചോദിക്കുകയാണ് ജെ.ഡി.യു ചെയ്തത്. പാർട്ടിപ്രവർത്തകരിൽ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലെന്ന് പറഞ്ഞാണ് വിശദീകരണം തേടിയത്.

അഴിമതി ആരോപണം തനിക്കെതിരായ ഗൂഡാലോചനയാണെന്ന് ആർ.സി.പി സിങ് പ്രതികരിച്ചു. ജെ.ഡി.യുവിന്റെ അസൂയക്ക് മരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജെ.ഡി.യു സഞ്ചരിക്കുന്ന കപ്പലാണെന്നും അതിനെ മുക്കാൻ ചിലർ ശ്രമിച്ചതാണെന്നും രാജീവ് രഞ്ജൻ സിങ് പറഞ്ഞു. കേന്ദ്ര മന്ത്രിസഭയിലേക്കില്ലെന്നത് പാർട്ടി നേരത്തെയെടുത്ത തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജെ.ഡി.യുവും ബി.ജെ.പിയും തമ്മിൽ പ്രശ്നങ്ങളില്ലെന്നും എല്ലാം നല്ലനിലയിലാണുള്ളതെന്നും രാജീവ് രഞ്ജൻ സിങ് പറഞ്ഞു. 

Tags:    
News Summary - jdu not to be part of central government again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.