ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയൽ 538 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിൽ

ന്യൂഡൽഹി: ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയൽ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിൽ. കാനറ ബാങ്കിൽ നിന്നും 538 കോടിയുടെ തട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റ്. ഇ.ഡി ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. മുമ്പ് രണ്ട് തവണ ചോദ്യം ചെയ്യലിനായി നരേഷ് ഗോയലിന് ഇ.ഡി നോട്ടീസ് നൽകിയിരുന്നുവെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല.

നേരത്തെ ബാങ്ക് തട്ടിപ്പിൽ സി.ബി.ഐയും നരേഷ് ഗോയലിനെതിരെ കേസെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് മേയ് അഞ്ചിന് ഗോയലിന്റെ വീടുൾപ്പടെ ഏഴ് സ്ഥലങ്ങളിൽ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.കഴിഞ്ഞ വർഷം നവംബർ 11നാണ് സി.ബി.ഐ നരേഷ് ഗോയലിനെതിരെ കേസെടുത്തത്.

ക്രിമിനൽ ​ഗൂഢാലോചന, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്. കാനറ ബാങ്കിന്റെ ചീഫ് ജനറൽ മാനേജർ പി.സന്തോഷാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. നരേഷ് ഗോയലിന് പുറമേ അനിത നരേഷ് ഗോയൽ, ഗൗരങ് ആനന്ദ ഷെട്ടി തുടങ്ങിയവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. 2019 ഏപ്രിലിൽ ജെറ്റ് എയർവേയ്സ് സർവീസ് അവസാനിപ്പിച്ചിരുന്നു.

Tags:    
News Summary - Jet Airways founder Naresh Goyal arrested in Rs 538 crore bank fraud case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.