ന്യൂഡൽഹി: മുടങ്ങി കിടക്കുന്ന ശമ്പളം കിട്ടാൻ കേന്ദ്രസർക്കാറിെൻറ സഹായം തേടി ജെറ്റ് എയർവേയ്സ് പൈലറ്റുമാർ. നിരവധി തവണ കമ്പനി മാനേജ്മെൻറിനെ സമീപിച്ചിട്ടും ഫലമില്ലാതായതോടെയാണ് പ്രശ്നം കേന്ദ്രസർക്കാറിന് മുന്നി ലെത്തിച്ചതെന്ന് പൈലറ്റുമാരുടെ സംഘടന അറിയിച്ചു. കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗാങ്വാറിന് പൈലറ്റുമാരുടെ സംഘടനായായ നാഷണൽ എവിയേറ്റർ ഗിൽഡ് കത്തയച്ചു.
നിലവിലെ സാഹചര്യം പൈലറ്റുമാർക്ക് കടുത്ത സമ്മർദ്ദവും നിരാശയുമുണ്ടാക്കുന്നുവെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതുമൂലം കൃത്യമായി ജോലി ചെയ്യാൻ പൈലറ്റ്മാർക്ക് സാധിക്കുന്നില്ല. ഇക്കാര്യത്തിൽ കേന്ദ്രസർക്കാറിെൻറ അടിയന്തര ഇടപ്പെടൽ വേണമെന്നാണ് മാർച്ച് ആറിന് അയച്ചിരിക്കുന്ന കത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
കഴിഞ്ഞ കുറേ മാസങ്ങളായി ജെറ്റ് എയർവേയ്സ് ജീവനക്കാർക്ക് ശമ്പളം നൽകുന്നില്ല. ദൈനംദിന ചെലവുകൾക്കായി വായ്പ വേണമെന്ന ആവശ്യവുമായി ജെറ്റ് എയർവേയ്സ് പൊതുമേഖല ബാങ്കുകളെ സമീപിച്ചിട്ടുണ്ട്. എന്നാൽ, ബാങ്കുകൾ ഇക്കാര്യത്തിൽ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.