ന്യൂഡൽഹി: ജെറ്റ്എയർവെയ്സിലെ കോക്പിറ്റിൽ പരസ്പരം സംഘർഷത്തിലേർപ്പെട്ട പൈലറ്റുമാർക്ക് അഞ്ച് വർഷത്തെ വിലക്ക്. വ്യോമയാന മന്ത്രാലയം ഡയറക്ടർ ജനറലാണ് വിലക്ക് ഏർപ്പെടുത്തിയത്. ജനുവരി ഒന്നിന് ജെറ്റ് എയർവെയ്സ് മുംബൈ-ലണ്ടൻ വിമാനത്തിലാണ് പൈലറ്റുമാർ കോക്പിറ്റിൽ സംഘർഷത്തിൽ ഏർപ്പെട്ടത്. വിലക്ക് വന്നതോടെ ഇരുവർക്കും ഇനി അഞ്ച് വർഷത്തേക്ക് മറ്റൊരു വിമാന കമ്പനിയിലും ജോലി ചെയ്യാനാവില്ല.
സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി. ഇരു പൈലറ്റുമാരും ഗുരുതരമായ കുറ്റമാണ് ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതാണ് ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ കാരണമെന്ന് ഡി.ജി.സി.എ തലവൻ ബി.എസ് ഭുല്ലാർ പറഞ്ഞു.
ജനുവരി ഒന്നിന് മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പോയ വിമാനത്തിൽ 324 യാത്രികരും 14 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. പൈലറ്റുമാർ പരസ്പരം സർഘർഷത്തിലേർപ്പെട്ടതോടെ കുറച്ച് സമയത്തേക്ക് മുൾമുനയിലായിരുന്നു ഇവരുടെ വിമാനത്തിലെ യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.