ബംഗളൂരു: യെലഹങ്കയിൽ ബുധനാഴ്ച ആരംഭിക്കുന്ന എയ്റോ ഇന്ത്യ വ്യോ മാഭ്യാസ പ്രദർശനത്തിനുള്ള പരിശീലനപ്പറക്കലിനിടെ വ്യോമസേനയ ുടെ സൂര്യകിരൺ എയ്റോബാറ്റിക് ടീമിെൻറ വിമാനങ്ങൾ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു. രണ്ട് പൈലറ്റുമാർക്ക് പരിക്കേറ്റു. വ്യോമസേന വിങ് കമാൻഡർ ഹരിയാന ഹിസാർ സ്വദേശി സാഹിൽ ഗാന്ധി (37) ആണ് മരിച്ചത്.
പരിക്കേറ്റ വിങ് കമാൻഡർ വിജയ് ഷാൽക്കെ, സ്ക്വാഡ്രൺ ലീഡർ തേജേശ്വർ സിങ് എന്നിവരെ ബംഗളൂരുവിലെ ൈസനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യെലഹങ്ക വ്യോമസേന താവളത്തിനുസമീപം ചൊവ്വാഴ്ച 11.50നാണ് അപകടം. സൂര്യകിരൺ ടീമിെൻറ ഒമ്പതു വിമാനങ്ങൾ വിവിധ ഗ്രൂപ്പുകളായി ചൊവ്വാഴ്ച പരിശീലനം നടത്തിയിരുന്നു. വായുവിൽ കരണംമറിഞ്ഞുള്ള സാഹസികപ്രകടനത്തിനുശേഷം ഉയരാൻ ശ്രമിക്കവെ ഒരു വിമാനം നിയന്ത്രണംവിട്ട് മറ്റൊരു വിമാനത്തിലിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
അപകടം നടന്നയുടൻ ടീം ടു െഎ.സി വിങ് കമാൻഡർ വിജയ്, സ്ക്വാഡ്രൺ ലീഡർ തേജേശ്വർ എന്നിവർ സുരക്ഷ സംവിധാനം പ്രവർത്തിപ്പിച്ച് വിമാനത്തിൽനിന്ന് രക്ഷപ്പെട്ടശേഷം പാരച്യൂട്ട് വഴി നിലത്തിറങ്ങി. വിമാനാവശിഷ്ടങ്ങൾ വിമാനത്താവളത്തിനു സമീപത്തെ ന്യൂ യെലഹങ്ക ടൗണിലെ െഎ.എസ്.ആർ.ഒ വളപ്പിൽ ചിതറിവീണ് കത്തി. അപകടത്തെ തുടർന്ന്, ബുധനാഴ്ച ആരംഭിക്കുന്ന എയ്റോ ഇന്ത്യ പ്രദർശനത്തിൽ സൂര്യകിരൺ ടീം പെങ്കടുക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. പ്രതിരോധ മന്ത്രി നിർമല സീതാരാമനും ഉന്നത ൈസനിക, പൊലീസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.
ഫെബ്രുവരി ഒന്നിന് ബംഗളൂരു എച്ച്.എ.എൽ വിമാനത്താവളത്തിൽ വ്യോമസേനയുടെ യുദ്ധവിമാനമായ മിറാഷ് 2000 തകർന്ന് സ്ക്വാഡ്രൻ ലീഡർമാരായ ഡെറാഡൂൺ സ്വദേശി സിദ്ധാർഥ നേഗി (31), ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശി സമീർ അബ്രോൾ (33) എന്നിവർ മരിച്ചിരുന്നു.
#WATCH Two aircraft of Surya Kiran Aerobatics Team crashed today at Yelahanka airbase in Bengaluru, during rehearsal for #AeroIndia2019. One civilian hurt. Both pilots ejected, the debris has fallen near ISRO layout, Yelahanka new town area. #Karnataka pic.twitter.com/gJHWx6OtSm
— ANI (@ANI) February 19, 2019
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.