ഝാൻസി: ഉത്തർപ്രദേശിലെ ഝാൻസിയിലെ മഹാറാണി ലക്ഷ്മിബായ് മെഡിക്കൽ കോളജിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ മൂന്ന് നവജാതശിശുക്കൾക്ക് ദാരുണാന്ത്യം. രക്ഷപ്പെട്ട നവജാതശിശുക്കൾ ചികിത്സക്കിടെ പനി ബാധിച്ചാണ് മരിച്ചത്.
മെഡിക്കൽ കോളേജ് ഡീൻ ഡോ. നരേന്ദ്ര സെൻഗാർ ആണ് മരണവിവരം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ചയുണ്ടായ തീപിടിത്തത്തെ തുടർന്ന് 36 മണിക്കൂറിന് ശേഷം അമ്മയുമായി വീണ്ടും ഒന്നിച്ച നവജാതശിശുവാണ് മരിച്ച കുഞ്ഞിലൊരാൾ.
വെള്ളിയാഴ്ച രാത്രി 10.30ഓടെയാണ് മഹാറാണി ലക്ഷ്മിബായ് മെഡിക്കൽ കോളജിലെ നവജാത ശിശുക്കൾക്കായുള്ള തീവ്രപരിചരണ വിഭാഗത്തിൽ (എൻ.ഐ.സി.യു) തീപിടിത്തമുണ്ടായത്. അപകടത്തിൽ 16 കുഞ്ഞുങ്ങൾക്ക് പൊള്ളലേറ്റിരുന്നു. അപകട സമയത്ത് 50ലേറെ കുഞ്ഞുങ്ങൾ എൻ.ഐ.സിയുവിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. ഇതിൽ 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയിരുന്നു.
തീപിടിത്തം യാദൃശ്ചികമായുണ്ടായതാണെന്ന് രണ്ടംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ട്. സ്വിച്ച് ബോര്‍ഡിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നും തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചില്ല. പീഡിയാട്രിക്‌സ് വാര്‍ഡില്‍ നവജാതശിശുക്കള്‍ ഉള്ളതിനാല്‍ വാട്ടര്‍ സ്പ്രിംഗ്ലറുകള്‍ സ്ഥാപിച്ചിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ സമിതിയെ അറിയിച്ചു.
അപകട സമയം വാര്‍ഡില്‍ ആറ് നഴ്സുമാരും മറ്റ് ജീവനക്കാരും രണ്ട് ഡോക്ടര്‍മാരും ഉണ്ടായിരുന്നു. തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ നഴ്‌സുമാരില്‍ ഒരാളുടെ കാലില്‍ പൊള്ളലേറ്റു. പാരാമെഡിക്കല്‍ സ്റ്റാഫും മറ്റ് രണ്ട് പേരും അഗ്‌നിശമന ഉപകരണങ്ങളുമായി അകത്തേക്ക് പോയെങ്കിലും സ്വിച്ച് ബോര്‍ഡില്‍ നിന്നും തീ അതിവേഗം ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററിലേക്ക് പടരുകയായിരുന്നു. മിനിറ്റുകള്‍ക്കകം അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.