ഏറ്റുമുട്ടലിൽ പൊലീസ് വധിക്കുമെന്ന് ഭയം; ബുർഖ ധരിച്ച് കോടതിയിൽ കീഴടങ്ങി വെടിവെപ്പ് കേസ് പ്രതി

ന്യൂഡൽഹി: പൊലീസ് ഏറ്റുമുട്ടലിൽ വധിക്കുമെന്ന ഭയത്തെ തുടർന്ന് ബുർഖ ധരിച്ച് കോടതിയിൽ കീഴടങ്ങി വെടിവെപ്പ് കേസ് പ്രതി. ഡൽഹി കോടതിയിലാണ് യു.പിയിൽ നിന്നുള്ള സോഹാലി ഖാൻ കീഴടങ്ങിയത്.

ഒക്ടോബർ 26ന് ഇയാൾ വടക്ക്-പടിഞ്ഞാറൻ ഡൽഹിയിലെ റാണി ബാഗിലെ വ്യവസായിയുടെ വീടിന് നേരെ വെടിവെക്കുകയായിരുന്നു. ബാംബിയ-കൗശാൽ ചൗധരി സംഘമാണ് വെടിവെപ്പിന് പിന്നിലെന്നായിരുന്നു റിപ്പോർട്ട്. ലോറൻസ് ബിഷ്‍ണോയി സംഘത്തിന് അടുപ്പമുള്ള വ്യവസായിക്ക് നേരെയായിരുന്നു വെടിവെപ്പ്.

യു.പിയിലെ ബുലന്ദ്ശഹർ സ്വദേശിയായ ഖാൻ ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് കീഴടങ്ങിയത്. പൊലീസ് ഏറ്റുമുട്ടലിൽ വധിക്കുമെന്ന ഭയംകൊണ്ടാണ് ബുർഖ ധരിച്ച് കോടതിയിലെത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു. സൊഹാലി ഖാനെ പിടികൂടുന്നതിനായി നിരവധി സംഘങ്ങളെ നിയോഗിച്ചിരുന്നുവെന്ന് പൊലീസും വ്യക്തമാക്കി.

കോടതിക്ക് മുമ്പാകെ കീഴടങ്ങിയതിന് പിന്നാലെ ഡൽഹി പൊലീസിന്റെ സ്​പെഷ്യൽ സെൽ സൊഹാലലി ഖാനെ അറസ്റ്റ് ചെയ്തു. ഖാനും മറ്റൊരാളും ചേർന്നാണ് വ്യവസായിയുടെ വീടിന് നേരെ വെടിവെച്ചത്. 10 കോടി രൂപ ആവശ്യപ്പെട്ടായിരുന്നു വെടിവെപ്പ്. ഖാനെതിരെ മോഷണം ഉൾപ്പടെ നിരവധി കേസുകളുണ്ട്.

Tags:    
News Summary - Fearing 'police encounter', shooter walks into Delhi court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.