ഭൂമി തട്ടിപ്പ് കേസ്: ഹേമന്ത് സോറന് ഇ.ഡി സമൻസ്; 14ന് ഹാജരാകണം

ന്യൂഡൽഹി: ഭൂമി തട്ടിപ്പ് കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. ഈമാസം 14ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അനധികൃത ഖനന കേസിൽ കഴിഞ്ഞവർഷം നവംബർ 18ന് സോറനെ ഇ.ഡി 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി നേരത്തെ സോറന്‍റെ അടുത്ത അനുയായി പങ്കജ് മിശ്രയെ വിളിച്ചു വരുത്തി ഇ.ഡി വിവരങ്ങൾ തേടിയിരുന്നു. പ്രതിപക്ഷ വിശാല സഖ്യമായ ഇൻഡ്യയുടെ ഭാഗമാണ് സോറൻ.

കഴിഞ്ഞമാസം ബംഗളൂരുവിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ സോറനും പങ്കെടുത്തിരുന്നു. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ജാർഖണ്ഡ് മുക്തി മോർച്ച നേതാക്കൾ അറിയിച്ചു.

Tags:    
News Summary - Jharkhand CM Hemant Soren summoned by ED in land scam case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.