ന്യൂഡൽഹി: പശുവിെൻറ പേരിലുള്ള ആക്രമണം അഴിച്ചുവിടുന്നവർക്ക് സർക്കാറും പൊലീസും സംരക്ഷണം നൽകുകയാണെന്ന് ഝാർഖണ്ഡിലെ സ്ത്രീകൾ. മാട്ടിറച്ചി കൈവശംെവച്ചെന്നാരോപിച്ച് വ്യാഴാഴ്ച ഗോ രക്ഷക ഗുണ്ടകൾ രാംഗഢ് ജില്ലയിലെ ബാജർട്ടൻഡിെല ആലിമുദ്ദീൻ അൻസാരിയെ തല്ലിക്കൊല്ലുകയും വാഹനം തീവെക്കുകയും ചെയ്തിരുന്നു. പൊലീസ് പ്രതികളെ പിടികൂടിയിട്ടില്ലെന്നും ഇവർ പറഞ്ഞു.
പശുവിെൻറ പേരിൽ ദിവസങ്ങൾക്കുമുമ്പ് സംസ്ഥാനത്ത് ഗോ രക്ഷക ഗുണ്ടകൾ മുസ്ലിം കർഷകനെ ക്രൂരമായി മർദിക്കുകയും വീട് തീവെക്കുകയും െചയ്തിരുന്നു. സർക്കാറിെൻറ സഹായത്തോടെയായിരുന്നു ആക്രമണമെന്ന് കൊല്ലപ്പെട്ട ആലിമുദ്ദീൻ അൻസാരിയുടെ ഭാര്യ മമിനാ ഖംതൂൻ പറഞ്ഞു. പുറത്തുപോയ പുരുഷന്മാർ വീടുകളിൽ തിരിച്ചെത്തുംവരെ സ്ത്രീകൾക്ക് ഭയമാണെന്നും അവർ പറഞ്ഞു. തങ്ങളുടെ ഭക്ഷണശീലത്തിൽ ഇടപെടാൻ ഒരു പ്രത്യേകവിഭാഗത്തിന് എന്താണിത്ര താൽപര്യമെന്ന് ഗ്രാമവാസിയായ ആബിദ ഖാംതൂം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.