ജിന്ന പ്രതിമക്കെതിരെ പ്രതികരിക്കുന്നവർ ഗോഡ്സെ ക്ഷേത്രത്തിനുമെതിരെ രംഗത്തുവരണം -ജാവേദ് അക്തർ

ന്യൂഡൽഹി: മു​ഹ​മ്മ​ദ​ലി ജി​ന്ന​യു​ടെ ചി​ത്രം നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​​ അ​ലീ​ഗ​ഢ്​ മു​സ്​​ലിം സ​ർ​വ​ക​ലാശാലയിൽ അക്രമം അഴിച്ചുവിട്ട ഹിന്ദു വാഹിനിയെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ. 

ജിന്ന അലിഗഡിലെ അധ്യാപകനോ, വിദ്യാർഥിയോ ആയിരുന്നില്ല. അതിനാൽ തന്നെ ജിന്നയുടെ ചിത്രം  നീക്കേണ്ടതുണ്ട്.   ജിന്നക്കെതിരെ പ്രതികരിക്കുന്നവർ ഗോഡ്സെ ക്ഷേത്രങ്ങൾക്കുമെതിരെ രംഗത്തുവരണമെന്ന് ജാവേദ് അക്തർ ട്വിറ്ററിൽ കുറിച്ചു. അലിഗഢിൽ നടന്ന സംഭവം രാജ്യത്തിന് തന്നെ നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മു​ഹ​മ്മ​ദ​ലി ജി​ന്ന​യു​ടെ ചി​ത്രം നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാണ്​​ അ​ലീ​ഗ​ഢ്​ മു​സ്​​ലിം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ യു.​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​​​​​െൻറ സം​ഘ​ട​ന​യാ​യ ഹി​ന്ദു യു​വ​വാ​ഹി​നി പ്ര​വ​ർ​ത്ത​ക​ർ അ​ക്ര​മം നടത്തിയത്. ജി​ന്ന​യു​ടെ ചി​ത്രം നീ​ക്കം​ചെ​യ്യു​​മെ​ന്ന്​ പ​റ​ഞ്ഞ്​ ജ​യ്​ ശ്രീ​റാം വി​ളി​ക​ളു​മാ​യി പ്ര​വ​ർ​ത്ത​ക​ർ കാ​മ്പ​സി​ലേ​ക്ക്​ ന​ട​ത്തി​യ മാ​ർ​ച്ച്​ വി​ദ്യാ​ർ​ഥി​ക​ൾ സം​ഘ​ടി​ച്ചു ത​ട​ഞ്ഞ​തോ​ടെ​യാ​ണ്​ സം​ഘ​ർ​ഷം രൂ​പ​പ്പെ​ട്ട​ത്. ​ഹി​ന്ദു​ത്വ പ്ര​വ​ർ​ത്ത​ക​രെ െപാ​ലീ​സ്​ നീ​ക്കം​ചെ​യ്​​തെ​ങ്കി​ലും കാ​മ്പ​സി​​ൽ​ അ​തി​ക്ര​മി​ച്ചു​ ക​യ​റി​യ​തി​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല. ഇ​തി​നെ​തി​െ​ര വി​ദ്യാ​ർ​ഥി യൂ​നി​യ​​​​​െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച​പ്പോ​ൾ ​പൊ​ലീ​സ്​ ലാ​ത്തി​ച്ചാ​ർ​ജ്​ ന​ട​ത്തു​ക​യും ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ക്കു​ക​യും ചെ​യ്​​തു. പൊ​ലീ​സ്​ അ​തി​ക്ര​മ​ത്തി​ൽ വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ നേ​താ​ക്ക​ൾ​ക്ക്​ പ​രി​ക്കേ​റ്റു. 

അ​തേ​സ​മ​യം, മു​ഹ​മ്മ​ദ​ലി ജി​ന്ന അ​ലീ​ഗ​ഢ്​ സ​ർ​വ​ക​ലാ​ശാ​ല സ്​​ഥാ​പി​ത അം​ഗ​മാ​ണെ​ന്ന്​ സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു. ഇ​ന്ത്യ വി​ഭ​ജ​ന​ത്തി​നു മു​മ്പു​ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്​ സ​ർ​വ​ക​ലാ​ശാ​ല ആ​ജീ​വ​നാ​ന്ത അം​ഗ​ത്വം ന​ൽ​കി​യി​രു​ന്നു. കൂ​ടാ​തെ,  മ​ഹാ​ത്മ ഗാ​ന്ധി, സ​രോ​ജി​നി നാ​യി​ഡു, ജ​വ​ഹ​ർ​ലാ​​ൽ നെ​ഹ്​​റു തു​ട​ങ്ങി​യ നി​ര​വ​ധി പേ​ർ​ക്ക്​ സ​ർ​വ​ക​ലാ​ശാ​ല ആ​ജീ​വ​നാ​ന്ത അം​ഗ​ത്വം ന​ൽ​കി​യി​ട്ടു​ണ്ട്. അ​വ​രു​ടെ ചി​ത്ര​ങ്ങ​ളെ​ല്ലാം കാ​മ്പ​സി​ലു​ണ്ടെ​ന്നും ​ ​വൈ​സ്​ ചാ​ൻ​സ​ല​റു​ടെ വ​ക്​​താ​വ്​ അ​റി​യി​ച്ചു.
 

Tags:    
News Summary - Jinnah portrait protesters should also oppose Godse temples: Javed Akhtar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.