ബി.ജെ.പിയിലെത്തിയ ജിതിൻ പ്രസാദ യോഗി ആദിത്യനാഥിന്‍റെ അനുഗ്രഹം തേടിയെത്തി

ന്യൂഡൽഹി: കോൺഗ്രസ്​ വിട്ട്​ ബി.ജെ.പിയിൽ ചേർന്ന്​ 10 ദിവസം പിന്നിട്ടതിന്​ പിന്നാലെ മുൻ കേന്ദ്രമന്ത്രി ജിതിൻ പ്രസാദ ഉത്തർ പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ചു. സർക്കാറിന്‍റെ ക്ഷേമപദ്ധതികളെ കുറിച്ചും പാർട്ടി സംവിധാനം ശക്​തിപ്പെടുത്തുന്നത്​ സംബന്ധിച്ചും പാർട്ടി സന്ദേശം ജനങ്ങളിലേക്ക്​ എത്തിക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്​തതായി ജിതിൻ പ്രസാദ പറഞ്ഞു.

'പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ, ആഭ്യന്തര മന്ത്രി അമിത്​ ഷാ എന്നിവരുടെ ആശീർവാദത്തോടെ ബി.ജെ.പിയിൽ ചേരാനുള്ള അവസരം എനിക്ക്​ കെവന്നു. എന്‍റെ സ്വന്തം നാട്ടിലേക്കുള്ള ആദ്യ സന്ദർശനമായിരുന്നു ഇത്​. ഞാൻ മുഖ്യമന്ത്രിയുടെ അനുഗ്രഹം വാങ്ങി'-ജിതിൻ വാർത്ത ഏജൻസിയായ എ.എൻ.ഐയോട്​ പറഞ്ഞു.

അടുത്ത വർഷം നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പ്​ ലക്ഷ്യമിട്ടാണ്​ ബി.ജെ.പി ജിതിൻപ്രസാദയെ മറുകണ്ടം ചാടിച്ചത്​. യു.പി.എ സർക്കാറിൽ മന്ത്രിയായിരുന്ന ജിതിൻ സംസ്​ഥാനത്തെ പേരുകേട്ട ബ്രാഹ്മണ കുടുംബാംഗമാണ്​. ജിതിന്‍റെ വരവോടെ ജാതി വോട്ടുകൾ കൂടി പെട്ടിയിലാക്കാമെന്നാണ്​ ബി.ജെ.പി ലക്ഷ്യം വെക്കുന്നത്​.

Tags:    
News Summary - Jitin Prasada Met UP CM Yogi Adityanath and Seeked Blessing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.