ജമ്മുകശ്​മീരിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ രണ്ട്​​ സിവിലിയൻമാർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുകശ്​മീരിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ രണ്ട്​ സിവിലിയൻമാർ കൊല്ലപ്പെട്ടു. രണ്ട്​ വ്യത്യസ്​ത സംഭവങ്ങളിലായാണ്​ രണ്ട്​ പേർ കൊല്ലപ്പെട്ടത്​. ഒരു കിലോ മീറ്റർ ചുറ്റളവിൽ മൂന്ന്​ മണിക്കൂറിനുള്ളിലാണ്​ സംഭവങ്ങളുണ്ടായത്​.

ആദ്യസംഭവത്തിൽ അബ്​ദുൽ മജീദ്​ ഗുരുവെന്നയാളാണ്​ കൊല്ലപ്പെട്ടത്​. ശ്രീനഗറിലെ ചത്താബാലിലായിരുന്നു സംഭവം. കരൺനഗർ ഏരിയയിൽ വെച്ച്​ ക്ലോസ്​ റേഞ്ചിൽ നിന്നാണ്​ ഇയാൾക്കെതിരെ വെടിയുതിർത്തത്​. വെടിവെപ്പിൽ പരിക്കേറ്റ മജീദിനെ എസ്​.എം.എച്ച്​.എസ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

45കാരനായ ഡിപ്പാർട്ട്​മെന്‍റ്​ സ്​റ്റോർ ജീവനക്കാരൻ മുഹമ്മദ്​ ഷാഫി ദറാണ്​ ​കൊല്ലപ്പെട്ട മറ്റൊരാൾ. മുഹമ്മദ്​ ഷാഫിയുടെ വയറിലാണ്​ ഭീകരരുടെ വെടിയേറ്റത്​. ജമ്മുകശ്​മീർ പൊലീസ്​ രണ്ട്​ സ്ഥലത്തും എത്തുകയും സ്ഥിതി വിലയിരുത്തുകയും ചെയ്​തു. രണ്ട്​ സംഭവങ്ങളിലും പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - J&K: 2 Civilians Killed in Two Separate Incidents of Firing by Militants in Srinagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.