കുൽഗാം (കശ്മീർ): ടെറിട്ടോറിയൽ ആർമിയിൽ ജോലിചെയ്യുന്നതിനിടെ ഒരു വർഷം മുമ്പ് കാണാതായ സൈനികെൻറ മൃതദേഹം അഴുകിയനിലയിൽ. തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് കരുതുന്ന ഷാകിർ വാഗെയുടെ മൃതദേഹമാണ് അഴുകിയനിലയിൽ കണ്ടെത്തിയത്.
മൃതദേഹം മകേൻറതുതെന്നയാണെന്ന് ഷാകിറിെൻറ പിതാവ് മൻസൂർ പറഞ്ഞു. മൊബൈൽ ടവറിനടുത്ത് മൃതദേഹം പൊതിഞ്ഞനിലയിൽ കണ്ടെത്തിയ വിവരം ലഭിച്ചതിനെ തുടർന്ന് 34 രാഷ്ട്രീയ റൈഫിൾസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ലോക്കൽ പൊലീസിന് കൈമാറിയ മൃതദേഹ അവശിഷ്ടം ഡി.എൻ.എ പരിശോധനക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും. കഴിഞ്ഞ വർഷം ആഗസ്റ്റ് രണ്ടു മുതലാണ് ഷാകിർ വാഗെയെ കാണാതായത്. വീട്ടിൽനിന്നും പട്ടാള ക്യാമ്പിലേക്ക് പോകുംവഴി ഷാകിറിനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.