ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറനും ഭാര്യക്കും കോവിഡ്

റാഞ്ചി: ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും രാജ്യസഭാ എം.പിയും ജെ.എം.എം നേതാവുമായ ഷിബു സോറനും ഭാര്യക്കും കോവിഡ്​ സ്ഥിരീകരിച്ചു. വെള്ളിയാഴ്​ച രാവിലെയാണ്​ ഷിബു സോറ​െൻറയും ഭാര്യ രൂപിയുടെയും സ്രവം പരിശോധനക്കയച്ചത്​. വൈകീട്ടോടെ കോവിഡ് പോസിറ്റീവെന്ന്​ സ്ഥിരീകരിക്കുകയായിരുന്നു.

ജീവനക്കാർക്ക്​ ഉൾപ്പെടെ ഷിബു സോറൻെറ വസതിയിലെ 29 പേരിൽ പരിശോധന നടത്തി. ഇതിൽ വീട്ടു ജോലിക്കാർക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഉൾപ്പെടെ ഏഴുപേർ കോവിഡ്​ പോസിറ്റീവായി. ഷിബു സോറൻെറയും ഭാര്യയുടേയും ആരോഗ്യനില തൃപ്തികരമാണെന്നും വസതിയില്‍ സമ്പർക്കവിലക്കിൽ കഴിയുന്ന ഇരുവരേയും ആവശ്യമെങ്കില്‍ ആശുപത്രിയിലേക്ക് മാറ്റുമെന്നും ജെ.എം.എം ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി വക്താവുമായ ബിനോദ് പാണ്ഡെ അറിയിച്ചു.

ഷിബു സോറൻെറ മകനും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ദ് സോറന്‍ തിങ്കളാഴ്ച കോവിഡ് പരിശോധനക്ക്​ വിധേയനാകുമെന്ന്​ അറിയിച്ചിട്ടുണ്ട്​. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ ഇത് മൂന്നാം തവണയാണ് അദ്ദേഹം കോവിഡ് പരിശോധന നടത്തുന്നത്. നേരത്തെ രണ്ട് തവണയും ഫലം നെഗറ്റീവായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.