ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു) കാമ്പസിലും ഹോസ്റ്റലുകളിലും എ .ബി.വി.പി നടത്തിയ ആക്രമണത്തിൽ രാജ്യവ്യാപക പ്രതിഷേധം. അതിക്രമം തടയുന്നതിൽ വീഴ് ച വരുത്തിയ ഡൽഹി പൊലീസും ആഭ്യന്തര മന്ത്രാലയവും പ്രതിക്കൂട്ടിൽ. അക്രമികളുടെ ചിത്രം സഹിതം വ്യക്തമായ സൂചനകൾ പുറത്തുവന്നിട്ടും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കാമ ്പസിൽ സംഘർഷാവസ്ഥ തുടരുന്നു.
പൊലീസും ആഭ്യന്തര മന്ത്രാലയവും യഥാസമയം ഉണർന്ന ു പ്രവർത്തിച്ചില്ലെന്ന ആക്ഷേപം നിൽക്കെ, പ്രശ്നത്തിൽ ഇടപെട്ട ആഭ്യന്തര മന്ത്രി അമിത് ഷാ, ജെ.എൻ.യു വിദ്യാർഥികളോടും അധികൃതരോടും സംസാരിക്കാൻ ഡൽഹി ലഫ്. ഗവർണർ അനിൽ ബൈജാന് നിർദേശം നൽകി. ഡൽഹി പൊലീസ് കമീഷണർ അമൂല്യ പട്നായികിനോട് റിപ്പോർട്ട് തേടി. അതേസമയം, ഹോസ്റ്റൽ അതിക്രമം തടയാൻ കഴിയാതെ പോയതിെൻറ ധാർമിക ഉത്തരവാദിത്തമേറ്റ് സബർമതി ഹോസ്റ്റൽ വാർഡൻ ആർ. മീണ രാജിവെച്ചു.
ജെ.എൻ.യുവിലെ നരനായാട്ടിനെതിരെ രാജ്യമെങ്ങും തിങ്കളാഴ്ച പ്രതിഷേധം അലയടിച്ചു. മുംബൈ, കൊൽക്കത്ത, ചെെന്നെ, ബംഗളൂരു തുടങ്ങി നഗരങ്ങളിലെല്ലാം വൻ പ്രതിഷേധം നടന്നു. അക്രമികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മാനവശേഷി വികസന മന്ത്രി രമേശ് പൊക്രിയാൽ തിങ്കളാഴ്ചയും ആവർത്തിച്ചു. എന്നാൽ, അറസ്റ്റ് വൈകുകയാണ്.
പൊലീസ് നോക്കിനിൽക്കെയാണ് കാമ്പസിനകത്തേക്ക് പ്രതികൾ ആയുധങ്ങളുമായി പ്രവേശിച്ചത്. ഇതേത്തുടർന്ന് കാമ്പസിനകത്ത് പൊലീസിനെതിരേയും പ്രതിഷേധം ശക്തമാണ്. തിങ്കളാഴ്ച കാമ്പസ് സന്ദർശിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിദ്യാർഥികൾ കൂക്കിവിളിച്ചു. കാമ്പസിനുള്ളില്‍ പുറത്തുനിന്നുള്ളവര്‍ സംഘം ചേരുന്നുണ്ടെന്ന് ഞായറാഴ്ച രാവിലെ പൊലീസിെൻറ ശ്രദ്ധയില്‍ പെടുത്തിയിരുന്നുവെന്നും എന്നാല്‍, പൊലീസ് തിരിഞ്ഞുനോക്കിയില്ലെന്നും വിദ്യാർഥി യൂനിയൻ പ്രസിഡൻറ് ഐഷി ഘോഷ് പറഞ്ഞു.
അക്രമത്തിന് മൗനാനുവാദം നൽകി നോക്കിനിന്ന വൈസ് ചാൻസലർ ജഗദീഷ് കുമാർ രാജിവെക്കണമെന്ന് ജെ.എൻ.യുവിലെ അധ്യാപക സംഘടന ജെ.എൻ.യു.ടി.എയും വിദ്യാർഥി യൂനിയനും ആവശ്യെപ്പട്ടു. വിദ്യാർഥി യൂനിയൻ പ്രസിഡൻറിെൻറയും അധ്യാപികയുടെയും തല അടിച്ചുപൊട്ടിച്ചിട്ടും വൈസ് ചാൻസലർ കാമ്പസിൽ എത്തിയിട്ടില്ല. ഞായറാഴ്ചയുണ്ടായ അക്രമത്തിൽ രണ്ട് അധ്യാപകർക്കും 25 വിദ്യാർഥികൾക്കുമാണ് പരിക്കേറ്റത്.
വിദ്യാർഥികൾക്കെതിരെ പോർവിളിയുമായി കാമ്പസിന് പുറത്ത് വിവിധയിടങ്ങളിലായി സംഘ്പരിവാർ പ്രവർത്തകർ തിങ്കളാഴ്ചയും രംഗത്തുവന്നു. കാമ്പസിനകത്ത് വിദ്യാർഥി സംഘടനകളും അധ്യാപകരും പ്രതിഷേധ റാലികൾ നടത്തി. കോൺഗ്രസ്, സി.പി.എം, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, സി.പി.ഐ തുടങ്ങി വിവിധ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി ജെ.എൻ.യു കാമ്പസിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.