നജീബിനെക്കുറിച്ച്​ വിവരം നൽകുന്നവർക്ക്​ സി.ബി.​െഎയുടെ പത്തു ലക്ഷം പാരിതോഷികം

ന്യൂഡൽഹി: എ.ബി.വി.പി പ്രവർത്തകരുടെ മർദനത്തെത്തുടർന്ന്​ ജവഹർലാൽ നെഹ്​റു സർവകലാശാലയിൽ(ജെ.എൻ.യു) നിന്ന്​ കാണാതായ നജീബ്​ അഹ്​മദിനെക്കുറിച്ച്​ വിവരം നൽകുന്നവർക്ക്​ സി.ബി.​െഎ പത്തുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. വിവരമറിയിക്കാൻ സി.ബി.​െഎ ​േഫാൺ നമ്പറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

നജീബി​​​​െൻറ തിരോധാനവുമായി ബന്ധപ്പെട്ട്​ ഡൽഹി പൊലീസും പത്തുലക്ഷം രൂപ വരെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കാണാതായി എട്ടുമാസം കഴിഞ്ഞിട്ടും ഒരു വിവരവും ശേഖരിക്കാൻ സാധിക്കാത്തതി​െനത്തുടർന്ന്​ സി.ബി.​െഎയോട്​  അന്വേഷണം ഏറ്റെടുക്കാൻ ഡൽഹി ഹൈകോടതി ആവ​ശ്യപ്പെടുകയായിരുന്നു. 

ദിവസങ്ങൾക്ക്​ മുമ്പാണ്​ സി.ബി.​െഎ എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്​ത്​ അന്വേഷണം തുടങ്ങിയത്​. നജീബ്​ താമസിച്ച ജെ.എൻ.യുവിലെ ഹോസ്​റ്റലിൽ സി.ബി.​െഎ തെളിവെടുപ്പ്​ നടത്തിയിരുന്നു. കൂടാതെ, നജീബി​​​​െൻറ മാതാവ്​ ഫാത്വിമ നഫീസ്​ സി.ബി.​െഎ ഒാഫിസിൽ എത്തി മൊഴി നൽകുകയും ചെയ്​തു. കഴിഞ്ഞ ഒക്​ടോബർ 15 മുതലാണ്​ ഉത്തർപ്രദേശ്​ സ്വദേശിയായ ഒന്നാംവർഷ ബയോടെക്​നോളജി വിദ്യാർഥി നജീബി​െന ഹോസ്​റ്റലിൽ നിന്ന്​ കാണാതാവുന്നത്​.

ഡൽഹി പൊലീസി​ൽ നിന്ന്​ അന്വേഷണം മാറ്റണമെന്ന്​ ആവശ്യപ്പെട്ട്​ ഫാത്വിമ നഫീസ്​ ഹൈ​േകാടത​ിയെ സമീപിച്ചതി​െനത്തുടർന്നാണ്​ കേസ്​ സി.ബി.​െഎക്ക്​ കൈമാറിയത്​.  

Tags:    
News Summary - JNU student najeeb missing case: CBI announces Rs. 10 lakh reward

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.