ന്യൂഡൽഹി: നാലു വർഷത്തെ ഇടവേളക്കു ശേഷം ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു) വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും. പരസ്യപ്രചാരണം ബുധനാഴ്ച വൈകീട്ട് അഞ്ചിന് അവസാനിച്ചു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയന്റ് സെക്രട്ടറി തസ്തികകൾക്ക് പുറമെ 42 കൗൺസിലർമാരുടെ തെരഞ്ഞെടുപ്പും നടക്കും.
ഇടതു വിദ്യാർഥി സഖ്യമാണ് കഴിഞ്ഞതവണ വിജയിച്ചത്. ഐസ, എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, ഡി.എസ്.എഫ് എന്നിവരടങ്ങിയ ഇടതു സഖ്യം, എ.ബി.വി.പി, എൻ.എസ്.യു, ആർ.ജെ.ഡിയുടെ വിദ്യാർഥി വിഭാഗമായ ഛാത്ര രാഷ്ട്രീയ ജനതാദൾ, ബാപ്സ, ഫ്രറ്റേണിറ്റി മൂവ്മെന്റ് അടക്കമുള്ള സംഘടനകളാണ് മത്സരരംഗത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.