ജോഡോ യാത്ര മഹാരാഷ്ട്രയിൽ; നോട്ടുനിരോധനംകൊണ്ട് തകർച്ച മാത്രമെന്ന് രാഹുൽ

മുംബൈ: മോദിസർക്കാറിന്റെ നോട്ട് നിരോധന നയം സാമ്പത്തികമേഖലയെ ദുർബലമാക്കൽ, പട്ടിണി, ചെറുകിട വ്യവസായങ്ങളുടെ തകർച്ച എന്നിവക്ക് കാരണമായെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നോട്ടുനിരോധനത്തിന്റെ ആറാം വാർഷികമായ ചൊവ്വാഴ്ച നാന്ദഡിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാഹുൽ നയിക്കുന്ന 'ഭാരത് ജോഡോ' യാത്ര അഞ്ച് സംസ്ഥാനങ്ങൾ പിന്നിട്ട് തിങ്കളാഴ്ച രാത്രിയാണ് മഹാരാഷ്ട്രയിലെ നാന്ദഡിൽ എത്തിയത്. ഗുരുനാനാക് ജയന്തി ദിനമായ ചൊവ്വാഴ്ച നാന്ദഡിലെ ഗുരുദ്വാര സന്ദർശിച്ചശേഷമാണ് രാഹുൽ യാത്ര തുടർന്നത്. മഹാരാഷ്ട്രയിലെ അഞ്ച് ജില്ലകളിൽ 15 നിയമസഭ, ആറ് ലോക്സഭ മണ്ഡലങ്ങൾ വഴി 382 കിലോമീറ്റർ നടക്കും. 20ന് മധ്യപ്രദേശിലേക്ക് പ്രവേശിക്കും. ഇതിനിടയിൽ ബുധനാഴ്ച നാന്ദഡിലും 18ന് ബുൽധാനയിലും റാലിയുമുണ്ട്.

മുംബൈയിൽ ചികിത്സയിൽ കഴിയുന്ന എൻ.സി.പി അധ്യക്ഷൻ ശരദ് പവാറും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയും റാലിയിൽ പങ്കെടുക്കാനുള്ള സാധ്യത കുറവാണെന്ന് അവരുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. പവാറിന്റെ മകളും എം.പിയുമായ സുപ്രിയ സുലെ, ഉദ്ധവിന്റെ മകൻ ആദിത്യ താക്കറെ എന്നിവർ മറ്റ് പാർട്ടി മുതിർന്ന നേതാക്കൾക്കൊപ്പം പങ്കെടുക്കും.

Tags:    
News Summary - Jodo Yatra in Maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.