ന്യൂഡൽഹി: മീ ടു കേസിൽ മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ എം.ജെ അക്ബറിന് തിരിച്ചടി. അക്ബറിനെതിരെ ആരോപണം ഉന്നയിച്ച പ്രിയ രമണിക്കെതിരായ മാനനഷ്ട കേസ് കോടതി തള്ളി. ലൈംഗിക പീഡനം നടന്നുവെന്ന് തുറന്ന് പറയുന്ന സ്ത്രീയെ ശിക്ഷിക്കാനാവില്ലെന്ന് ഡൽഹി ഹൈകോടതി നിരീക്ഷിച്ചു.
സ്ത്രീകൾക്ക് അവർ നേരിട്ട അതിക്രമത്തെ കുറിച്ച് തുറന്നു പറയാൻ ഇന്ത്യൻ ഭരണഘടന പല രീതിയിൽ അവസരം നൽകുന്നുണ്ട്. അടച്ചിട്ട മുറികൾക്കുള്ളിൽ നടന്ന ലൈംഗികാതിക്രമ പരാതി അവഗണിക്കാനാവില്ല. ഇത്തരം അതിക്രമത്തിന് ഇരയായ സ്ത്രീകൾ ഒരിക്കലും അതിനെ കുറിച്ച് തുറന്ന് പറയാൻ ധൈര്യം കാണിക്കാറില്ലെന്നും മജിസ്ട്രേറ്റ് രവീന്ദ്ര കുമാർ പാണ്ഡേ പറഞ്ഞു.
2018 ഒക്ടോബർ 15നാണ് പ്രിയരമണിയുടെ വെളിപ്പെടുത്തലിനെതിരെ എം.ജെ അക്ബർ മാനനഷ്ട കേസ് നൽകിയത്. പിന്നാലെ നിരവധി സ്ത്രീകൾ അക്ബറിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. 20 വർഷങ്ങൾക്ക് മുമ്പ് പ്രിയരമണി ഏഷ്യൻ ഏജിലെ എഡിറ്ററായിരുന്ന സമയത്ത് അഭിമുഖത്തിനായി ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ച് മോശമായി പെരുമാറിയെന്നായിരുന്നു പ്രിയ രമണിയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.