വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് തടയാൻ കേന്ദ്രം നിയമം കൊണ്ടുവരണം -ഇന്ത്യൻ പത്രപ്രവർത്തക യൂനിയൻ

ന്യൂഡൽഹി: സത്യം അന്വേഷിക്കുന്ന മാധ്യമ പ്രവർത്തക​രെ നേരിടുന്ന വെല്ലുവിളികളിൽ നിന്ന് സംരക്ഷിക്കാനും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് തടയുന്നതിനും കേന്ദ്ര സർക്കാർ നിയമം കൊണ്ടുവരണമെന്ന് ഇന്ത്യൻ പത്രപ്രവർത്തക യൂനിയൻ. ഇന്ത്യൻ പത്രപ്രവർത്തക യൂണിയന്റെ ബാനറിൽ ഡൽഹിയിൽ സംഘടിപ്പിച്ച സെമിനാറിലായിരുന്നു ഈ ആവശ്യമുയർന്നത്. മാധ്യമങ്ങൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ചാണ് സെമിനാർ ചർച്ച ചെയ്തത്. 

മാധ്യമ കമ്മഷൻ വേണമെന്ന് സെമിനാറിൽ പ​ങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ഭരണഘടന പരമായി ശക്തമാണെങ്കിലും അതിന് ഒരു കമ്മീഷ​ന്റെ അധികാരമില്ലെന്നും സെമിനാർ അഭിപ്രായപ്പെട്ടു. മൂന്നു മണിക്കൂർ നീണ്ട സെമിനാറിൽ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് അച്ചടി, ഇലക്ട്രോണിക്, സാമൂഹിക മാധ്യമങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എത്തി.

പരിപാടിയെ അഭിസംബോധന ചെയ്ത ഐ.ജെ.യു പ്രസിഡന്റ് ശ്രീനിവാസ് റെഡ്ഡി നിലവിലെ അവസ്ഥയെക്കുറിച്ച് സംസാരിക്കുകയും ഒരു മാധ്യമ കമ്മീഷൻ രൂപീകരിക്കാനുള്ള ആവശ്യത്തെ അനുകൂലിക്കുകയും ചെയ്തു. സുപ്രീം കോടതി അഭിഭാഷകനായ രാകേഷ് ഖന്നയും ഐ.പി.എസ് ഉദ്യോഗസ്ഥൻ അമോദ് കാന്തും ഐ.ജെ.യുവിന്റെ ആവശ്യത്തെ പിന്തുണച്ചു.

Tags:    
News Summary - Journalists' body calls for law to protect scribes tackle fake news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.