ജഡ്ജിമാര്‍ പ്രാദേശിക ഭാഷ അറിയണമെന്നത് ന്യായമായ ആവശ്യം -സുപ്രീംകോടതി

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ ജുഡീഷ്യൽ ഓഫിസർമാരായി നിയമനം തേടുന്നവർ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണമെന്ന നിബന്ധന ശരിവച്ച് സുപ്രീം കോടതി.

പഞ്ചാബ്, കർണാടക, മഹാരാഷ്ട്ര, ഒഡീഷ സംസ്ഥാനങ്ങളിലെ പബ്ലിക് സർവീസ് കമീഷനുകൾ ഏർപ്പെടുത്തിയ വ്യവസ്ഥയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ. ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.

ജുഡീഷ്യൽ ഓഫിസറായി നിയമിക്കപ്പെടുന്നയാൾ പ്രാദേശിക ഭാഷയിൽ പ്രാവീണ്യം നേടിയിരിക്കണം എന്ന നിബന്ധന സാധുതയുള്ളതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ജുഡീഷ്യൽ ഉദ്യോഗസ്ഥർ സാക്ഷികളെയും തെളിവുകളെയും പ്രാദേശിക ഭാഷയിൽ കൈകാര്യം ചെയ്യേണ്ടിവരുമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

പ്രാദേശിക ഭാഷ കൈകാര്യം ചെയ്യേണ്ടുന്നതിനാൽ ഇത്തരമൊരു ആവശ്യം തികച്ചും ന്യായമാണെന്നും പൊതുതാൽപ്പര്യ ഹരജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.

Tags:    
News Summary - Judges should be adept in local language-Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.