ന്യൂഡൽഹി: ട്രെയിനിൽ മുസ്ലിംസമുദായത്തിൽപെട്ട 15 വയസ്സുകാരനെ കുത്തിക്കൊല്ലുകയും സഹോദരങ്ങളെ ക്രൂരമായി ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സർക്കാറിെനയും പൊലീസിനെയും വെള്ളപൂശി ബി.ജെ.പി ന്യൂനപക്ഷമോർച്ച ദേശീയ പ്രസിഡൻറ്. ഇൗ സംഭവം സർക്കാറിെൻറ പരാജയമാണെന്ന് പറയാനാവില്ലെന്ന് ന്യൂനപക്ഷ മോർച്ച പ്രസിഡൻറ് അബ്ദുൽ റഷീദ് അൻസാരി പറഞ്ഞു.
മൂന്നോ നാലോ പൊലീസുകാർക്ക് നൂറോളം വരുന്ന ആൾക്കൂട്ടത്തിനെതിരെ ഒന്നും ചെയ്യാനാവില്ല. അവർക്ക് വേണമെങ്കിൽ മറ്റു െപാലീസുകാരെ കൂടി അറിയിക്കാമായിരുന്നു. ഇത്തരം സംഭവങ്ങൾ പൊലീസും സുരക്ഷാഉദ്യോഗസ്ഥരും തടയേണ്ടതായിരുെന്നന്ന് വേണമെങ്കിൽ പറയാം. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയാത്തതിൽ കുറ്റപ്പെടുത്താം. പക്ഷേ, ബി.ജെ.പി നേതാക്കളുടെയും പാർട്ടിനേതൃത്വത്തിൽ ഭരിക്കുന്ന സർക്കാറിെൻറയും ഉദ്ദേശ്യലക്ഷ്യത്തെ സംശയിക്കാൻ കഴിയില്ലെന്നും ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈൻ നടത്തിയ ഇൗദ് ആഘോഷത്തിൽ പെങ്കടുക്കവേ അൻസാരി മാധ്യമങ്ങേളാട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.