അ​ര​വി​ന്ദ് കെ​ജ്രി വാ​ളി​നെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ തടിച്ചുകൂടിയ ആം ആദ്മി പാർട്ടി പ്രവർത്തകർ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ മു​ഖം നോ​ക്കാ​തെ നി​യ​മം ന​ട​പ്പാ​ക്കു​ക​യാ​ണോ, ബി.​ജെ.​പി​യു​ടെ രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി ​പ്ര​തി​പ​ക്ഷ​ത്തെ വേ​ട്ട​യാ​ടു​ക​യാ​ണോ? ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് രാ​ജ്യം നീ​ങ്ങി​യ ഘ​ട്ട​ത്തി​ൽ ത​ന്നെ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് അ​തി​ന്റെ കാ​ർ​ക്ക​ശ്യം മു​ഴു​വ​ൻ പു​റ​ത്തെ​ടു​ക്കു​​മ്പോ​ൾ തെ​ളി​യു​ന്ന​ത് അ​മി​താ​ധി​കാ​ര പ്ര​യോ​ഗം.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ആ​ദ്യ​ഘ​ട്ട നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പ​ണം തു​ട​ങ്ങി​യ​തി​നു പി​റ്റേ​ന്ന് ര​ണ്ട് പ്ര​ധാ​ന സം​ഭ​വ​ങ്ങ​ളാ​ണ് രാ​ജ്യ ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ൽ അ​ര​ങ്ങേ​റി​യ​ത്. ആം ​ആ​ദ്മി പാ​ർ​ട്ടി തു​ട​ർ​ച്ച​യാ​യി പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്ന​ത് ശ​രി​വെ​ച്ച് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്രി വാ​ളി​നെ ഇ.​ഡി നാ​ട​കീ​യ​മാ​യി അ​റ​സ്റ്റു ചെ​യ്തു. ​

നാ​ലു ബാ​ങ്കു​ക​ളി​ലാ​യു​ള്ള 11 അ​ക്കൗ​ണ്ടു​ക​ൾ ആ​ദാ​യ നി​കു​തി വ​കു​പ്പ് മ​ര​വി​പ്പി​ച്ച​തി​നാ​ൽ രാ​ജ്യ​ത്തെ പ്ര​ധാ​ന പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​യെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​പ്പ​രാ​ക്കി മാ​റ്റി​യെ​ന്ന് കോ​ൺ​ഗ്ര​സി​​ന്റെ സ​മു​ന്ന​ത നേ​താ​ക്ക​ൾ അ​സാ​ധാ​ര​ണ വാ​ർ​ത്ത​സ​മ്മേ​ള​നം വി​ളി​ച്ചു പ​റ​ഞ്ഞ​ത് മ​ണി​ക്കൂ​റു​ക​ൾ മു​മ്പു മാ​ത്രം.

ഝാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി സ്ഥാ​നം തെ​റി​പ്പി​ച്ചു​കൊ​ണ്ടാ​ണ് ഇ​ൻ​ഡ്യ മു​ന്ന​ണി​യു​ടെ പ്ര​ധാ​ന മു​ഖ​ങ്ങ​ളി​ലൊ​ന്നാ​യ ജെ.​എം.​എം നേ​താ​വ് ഹേ​മ​ന്ദ് സോ​റ​നെ ഏ​താ​നും ആ​ഴ്ച മു​മ്പ് കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ജ​യി​ലി​ലാ​ക്കി​യ​ത്. തെ​ല​ങ്കാ​ന മു​ൻ മു​ഖ്യ​മ​ന്ത്രി​യും ബി.​ആ​ർ.​എ​സ് നേ​താ​വു​മാ​യ കെ. ​ക​വി​ത​യെ ഡ​ൽ​ഹി മ​ദ്യ​ന​യ കേ​സി​ൽ അ​റ​സ്റ്റു ചെ​യ്ത് ജ​യി​ലി​ല​ട​ച്ച​ത് ദി​വ​സ​ങ്ങ​ൾ മു​മ്പു മാ​ത്രം.

ചോ​ദ്യ​ക്കോ​ഴ ആ​രോ​പ​ണ​മു​യ​ർ​ത്തി എം.​പി സ്ഥാ​ന​ത്തി​ന് അ​യോ​ഗ്യ​യാ​ക്കി​യ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലെ മ​ഹു​വ മൊ​യ്ത്ര​ക്കെ​തി​രെ സി.​ബി.​ഐ കേ​സെ​ടു​ത്ത​തും ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്.

ഇ​ത്ത​ര​ത്തി​ൽ പ്ര​തി​പ​ക്ഷ നി​ര​യെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ന്ദ്രീ​ക​രി​ക്കാ​ൻ ക​ഴി​യാ​തെ കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ അ​ല​ങ്കോ​ല​മാ​ക്കു​ന്ന​ത് മോ​ദി​സ​ർ​ക്കാ​റി​ന്റെ പ്ര​ത്യേ​ക താ​ൽ​പ​ര്യ​പ്ര​കാ​ര​മാ​ണെ​ന്നും നീ​തി​യും നി​യ​മ​വാ​ഴ്ച​യും ഉ​റ​പ്പു വ​രു​ത്താ​നു​ള്ള വ്യ​ഗ്ര​ത​യ​ല്ലെ​ന്നു​മാ​ണ് പ​ര​ക്കെ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്.

ക​ർ​ക്ക​ശ മു​ഖം വോ​ട്ട​ർ​മാ​ർ​ക്കു മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച്, അ​ഴി​മ​തി​യോ​ടു വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നേ​താ​വും പാ​ർ​ട്ടി​യു​മെ​ന്ന പ്ര​തി​ച്ഛാ​യ സ​മ്പാ​ദി​ക്കാ​നു​ള്ള ശ്ര​മം ‘വേ​ട്ട’​യി​ൽ തെ​ളി​യു​ന്നു​ണ്ട്. ഇ​ല​ക്ട​റ​ൽ ബോ​ണ്ട് കേ​സി​ൽ സു​പ്രീം​കോ​ട​തി​യു​ടെ ശ​ക്ത​മാ​യ ഉ​ത്ത​ര​വു​ക​ൾ​ക്കു മു​ന്നി​ൽ പ്ര​തി​ച്ഛാ​യ ത​ക​ർ​ന്നു നി​ൽ​ക്കു​ന്ന ചി​ത്രം മ​റ​ക്കാ​നു​ള്ള ത​ന്ത്രം​കൂ​ടി പ്ര​തി​പ​ക്ഷ നി​ര​യെ ലാ​ക്കാ​ക്കി​യു​ള്ള കേ​ന്ദ്ര ​ഏ​ജ​ൻ​സി​ക​ളു​ടെ തി​ര​ക്കി​ട്ട നീ​ക്ക​ങ്ങ​ളി​ൽ പ്ര​തി​ഫ​ലി​ക്കു​ന്നു.

അ​തേ​സ​മ​യം, ഇ​ത് പ്ര​തി​പ​ക്ഷ കൂ​ട്ടാ​യ്മ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടാ​നും അ​മി​താ​ധി​കാ​ര പ്ര​യോ​ഗ​ത്തി​നെ​തി​രാ​യ വി​കാ​ര​മാ​യി വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ പ​ട​രാ​നു​മു​ള്ള സാ​ധ്യ​ത വ​ർ​ധി​ച്ചു.

ചു​രു​ങ്ങി​യ കാ​ല​ത്തി​നു​ള്ളി​ൽ ദേ​ശീ​യ പാ​ർ​ട്ടി​ക​ളി​ലൊ​ന്നാ​യി വ​ള​ർ​ന്ന ആം ​ആ​ദ്മി പാ​ർ​ട്ടി​യെ ഒ​തു​ക്കാ​നാ​ണോ, കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നാ​ണോ കെ​ജ്രി​വാ​ളി​ന്റെ അ​റ​സ്റ്റ് വ​ഴി​യൊ​രു​ക്കു​ക എ​ന്ന ചോ​ദ്യം ഉ​ന്ന​യി​ക്കു​ന്ന​വ​ർ ഏ​റെ. ഡ​ൽ​ഹി​യി​ൽ ഏ​ഴു ലോ​ക്സ​ഭ സീ​റ്റും കൈ​യ​ട​ക്കി​​പ്പോ​ന്ന ബി.​ജെ.​പി​ക്ക് കോ​ൺ​ഗ്ര​സ്-​ആ​പ് സ​ഖ്യം സൃ​ഷ്ടി​ച്ച അ​ങ്ക​ലാ​പ്പി​ന്റെ തു​ട​ർ​ച്ച​യാ​ണ് ‘വേ​ട്ട’​യെ​ന്നും വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. ഏ​ഴി​ൽ ആ​റു സി​റ്റി​ങ് എം.​പി​മാ​രെ​യും മാ​റ്റി ഡ​ൽ​ഹി​യി​ൽ പു​തി​യ മു​ഖം ബി.​ജെ.​പി​ക്ക് അ​വ​ത​രി​പ്പി​ക്കേ​ണ്ടി​വ​ന്നി​രു​ന്നു.

ഡൽഹി മദ്യനയ​ക്കേസിന്റെ വഴി

അത്യസാധാരണ നീക്കത്തിലൂടെ എൻഫോ​ഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പ്രതിചേർത്തിരിക്കുന്ന ഡൽഹി മദ്യനയക്കേസ് ഇതാണ്:

രണ്ടു കേസുകൾ

മദ്യനയവുമായി ബന്ധപ്പെട്ട രണ്ടു കേസുകളാണ് കെജ്രിവാളിനെതിരെയുള്ളത്. ഒന്ന് സി.ബി.ഐ കേസും മറ്റൊന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എടുത്ത കള്ളപ്പണം വെളുപ്പിക്കൽ കേസും.

തുടക്കം 2022ൽ

മദ്യനയം രൂപവത്കരിക്കുന്ന നടപടിക്രമത്തിൽ പാളിച്ചയുണ്ടെന്ന് വിശദീകരിച്ച് ഡൽഹി ചീഫ് സെക്രട്ടറി നരേഷ് കുമാർ, ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാറിന് നൽകിയ റിപ്പോർട്ടാണ് കേസിനാധാരം.

‘‘ഡൽഹി ഉപമുഖ്യമന്ത്രിയും എക്സൈസ് വകുപ്പിന്റെ ചുമതലയുമുള്ള മനീഷ് സിസോദിയ നിയമവിരുദ്ധവും ഏകപക്ഷീയവുമായ തീരുമാനത്തിലൂടെ ഖജനാവിന് 580 കോടി നഷ്ടം വരുത്തി’’ -റിപ്പോർട്ട് പറയുന്നു.

-ആം ആദ്മി പാർട്ടി നേതാക്കളും ഡൽഹി സർക്കാറിനെ നയിക്കുന്നവരുമായവർ മദ്യവ്യവസായികളിൽനിന്ന് കൈക്കൂലി വാങ്ങി, ഡിസ്കൗണ്ട് നൽകുകയും ലൈസൻസ് ഫീസിന് കാലാവധി നീട്ടുകയും ചെയ്തുവെന്നും റിപ്പോർട്ട് ആരോപിച്ചു.

സിസോദിയ സി.ബി.ഐ പിടിയിൽ

ഫെബ്രുവരി 26: റിപ്പോർട്ട് ലഭിച്ച സി.ബി.ഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തു. പുറമെ, 14 പേർക്കുമെതിരെ കുറ്റമാരോപിച്ച് കേസെടുത്തു. ഇതിൽ ആം ആദ്മി പാർട്ടി വാർത്താവിതരണ വിഭാഗം നേതാവ് വിജയ് നായരടക്കമുണ്ട്. 292 കോടി രൂപയുടെ തട്ടിപ്പ് നടന്നു​വെന്ന് ഇ.ഡി കോടതിയിൽ.

ഇ.ഡി ആരോപണം

12 ശതമാനം ലാഭത്തിന് മദ്യ മൊത്ത വ്യാപാരികൾക്ക് നൽകിയതാണ് അഴിമതി. ഇതിൽ ആറു ശതമാനം കൈക്കൂലിയാണ്. ലോബികൾക്ക് അനുകൂലമായി മനഃപൂർവം പഴുതുകൾ സൃഷ്ടിച്ച് ‘ആപ്പി’ന് പണം ലഭിക്കാൻ വഴിതെളിച്ചു.

‘സൗത്ത് ഗ്രൂപ്പിൽനിന്ന് 100 കോടി’

സൗത്ത് ഗ്രൂപ് എന്ന സ്ഥാപനത്തിൽനിന്ന് ആപ് നേതാക്കൾ 100 കോടി കൈപ്പറ്റിയെന്നും ഇ.ഡി.

കവിതയുടെ അറസ്റ്റ്

മാർച്ച് 15: കേസിൽ തെലങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ മകളും ബി.ആർ.എസ് നേതാവുമായ കെ. കവിതയെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തു. സൗത്ത് ഗ്രൂപ്പുമായി ബന്ധം ആരോപിച്ചായിരുന്നു അറസ്റ്റ്.

കെജ്രിവാളിനെതിരായ ആരോപണം

കവിതയുടെ അറസ്റ്റിനു പിന്നാലെ, അരവിന്ദ് കെജ്രിവാളാണ് യഥാർഥ ആസൂത്രകൻ എന്ന് ഇ.ഡി ആദ്യമായി ആരോപണമുന്നയിച്ചു.

‘‘ഡൽഹി മദ്യനയത്തിൽ നേട്ടം കിട്ടുന്നതിനുവേണ്ടി കവിതയും മറ്റു പ്രതികളും ചേർന്ന് കെജ്രിവാൾ അടക്കമുള്ള ആപ് നേതാക്കളുമായി ഗൂഢാലോചന നടത്തി. ഇതിനു പ്രത്യുപകാരമായി ആപ് നേതാക്കൾക്ക് 100 കോടി രൂപ നൽകുന്നതിൽ കവിത പങ്കാളിയായി’’ -ഇ.ഡി ആരോപിച്ചു. പ്രതികളിൽ ഒരാളുമായി കെജ്രിവാൾ നേരിട്ട് സംസാരിച്ചുവെന്നും സപ്ലിമെന്ററി കുറ്റപത്രത്തിൽ ഇ.ഡി ആരോപിച്ചു.

Tags:    
News Summary - Justice or hunting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.