ന്യൂഡൽഹി: മറ്റു കൊളീജിയം അംഗങ്ങൾക്ക് ഇഷ്ടമല്ലാത്ത ചിലരെ ജഡ്ജിമാരാക്കാൻ താൻ നിർബന്ധം പിടിച്ചതിനാൽ കഴിഞ്ഞ രണ്ടുമാസമായി കൊളീജിയം ചേരാനായില്ലെന്ന ആരോപണം വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ തള്ളി. ആരെയെങ്കിലും ജഡ്ജിമാരാക്കണമെന്ന് കൊളീജിയത്തിൽ താൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അവരുടെ യോഗ്യതയും സിനിയോറിറ്റിയും മാത്രം പരിഗണിച്ചാണെന്നും ജസ്റ്റിസ് കൗൾ കൂട്ടിച്ചേർത്തു.
നാല് ചുമരുകൾക്കുള്ളിൽ കൊളീജിയം അംഗങ്ങൾക്കിടയിൽ മാത്രം നടന്ന ഒരു ചർച്ച സംബന്ധിച്ച് ഇത്തരമൊരു വാർത്ത മാധ്യമങ്ങളിൽ വന്നതെങ്ങനെയെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എഴുതാൻ മാധ്യമങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ, ആ എഴുതുന്നതിൽ വസ്തുത വേണമെന്നും ഈ എഴുതിയത് ഭാവനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.