ലഖ്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട 15 വയസ്സുകാരന് വിചിത്ര ശിക്ഷാനടപടികളുമായി മൊറാദാബാദിലെ ജുവനൈൽ ജസ്റ്റിസ് ബോർഡ്. ചെയ്ത കുറ്റത്തിനുള്ള ശിക്ഷയായി കുട്ടിയോട് 15 ദിവസം ഗോശാലയിൽ ജോലിചെയ്യാനും ബാക്കി 15 ദിവസം പൊതുസ്ഥലം വൃത്തിയാക്കാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. യോഗി ആദിത്യനാഥിന്‍റെ മോർഫ് ചെയ്ത ചിത്രം പ്രകോപനപരമായ സന്ദേശത്തോടുകൂടി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്ന കേസിലാണ് കഴിഞ്ഞ മാസം പതിനഞ്ച് വയസ്സുകാരനെ അറസ്റ്റ് ചെയ്യുന്നത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷൻ 505, ഐടി ആക്ടിലെ സെക്ഷൻ 67 പ്രകാരമാണ് കുട്ടിക്കെതിരെ സഹസ്വാൻ പോലീസ് കേസെടുത്തത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ശേഷം ആൺകുട്ടിയെ ജുവനൈൽ ഹോമിലേക്ക് അയക്കുകയായിരുന്നു.
പ്രായവും ആദ്യ കേസാണെന്നതും പരിഗണിച്ച് കുട്ടിക്ക് ശിക്ഷാ ഇളവുകൾ നൽകിയതായി ജുവനൈൽ ജസ്റ്റിസ് ബോർഡ് പറഞ്ഞു. സമുദായത്തെ സേവിക്കാനുള്ള മഹത്തായ അവസരമാണ് ഇതിലൂടെ അവന് ലഭിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. ഇത് കൂടാതെ 10,000 രൂപ പിഴയും ഇവർ കുട്ടിക്കെതിരെ ചുമത്തിയിട്ടുണ്ട്. ജെ.ജെ.ബി പ്രസിഡന്റ് അഞ്ചൽ അദാന, അംഗങ്ങളായ പ്രമീള ഗുപ്ത, അരവിന്ദ് കുമാർ ഗുപ്ത എന്നിവരാണ് ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.