ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ കാണാനായി മാസങ്ങളോളം ജ്യോതിരാദിത്യ സിന്ധ്യ ശ്രമിച്ചിരുന്നുവെന്ന വെളിപ്പെടുത്തലു മായി അടുത്ത ബന്ധുവും ത്രിപുര മുൻ പി.സി.സി പ്രസിഡൻറുമായ പ്രദ്യോത് ദേബ് ബർമ.
ഇന്നലെ അർദ്ധരാത്രി ബന്ധപ്പെട ്ടപ്പോൾ രാഹുലിനെ കാണാനായി മാസങ്ങളോളം ശ്രമിച്ചിരുന്നെങ്കിലും ഇതുവരെയും അതിന് സാധിച്ചില്ലെന്നും സിന്ധ ്യ പറഞ്ഞതായി പ്രദ്യോത് തെൻറ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. കേൾക്കാൻ താൽപര്യമില്ലെങ്കിൽ പിന്നെന്തിനാണ് രാഹുൽ തങ്ങളെ പാർട്ടിയിൽ ചേർത്തതെന്നും പ്രദ്യോത് ചോദിക്കുന്നു.
ത്രിപുരയിലെ രാജകുടുംബാംഗമായ പ്രദ്യോത് ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ത്രിപുര പി.സി.സി പ്രസിഡൻറ് പദവി രാജിവെച്ചിരുന്നു. രാഹുൽ അപ്രതീക്ഷിതമായി പിൻവാങ്ങിയതോടെ പാർട്ടിയിലെ യുവനേതാക്കൾ അനാഥരാണ്. പാർട്ടിയിൽ യുവനേതാക്കളുടെ വീക്ഷണങ്ങളും നയപരിപാടികളും ഒതുക്കപ്പെടുന്നുവെന്നും പ്രദ്യോത് കൂട്ടിച്ചേർത്തു.
ബി.ജെ.പി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കോൺഗ്രസ് യുവനേതാക്കളെ ചോർത്തിയെടുക്കാൻ ശ്രമിക്കുന്നുവെന്ന് രണ്ടുവർഷം മുേമ്പ ഞാൻ സിന്ധ്യയോടും രാഹുലിനോടും പറഞ്ഞിരുന്നു. രാഹുൽ അപ്രതക്ഷ്യനാകുകയും സിന്ധ്യ പാർട്ടിവിടുകയും ചെയ്തിരിക്കുന്നു. ബി.ജെ.പിയും കോൺഗ്രസും അല്ലാതെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനാണ് തെൻറ തീരുമാനം. കോൺഗ്രസിെൻറ നിലവിലെ അവസ്ഥ ഹൃദയഭേദകമാണെന്നും പ്രദ്യോത് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.