കഫീല്‍ ഖാ​െൻറ മാതാവിൻെറ ഹരജിയിൽ അന്തിമ വാദം തുടങ്ങി

ന്യൂ​ഡ​ല്‍ഹി: പൗ​ര​ത്വ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​തി​ന് ഉ​ത്ത​ര്‍പ്ര​ദേ​ശി​ലെ യോ​ഗി സ​ര്‍ക്കാ​ര്‍ അ​റ​സ്​​റ്റ്​ ചെ​യ്ത സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​നും ശി​ശു​രോ​ഗ വി​ദ​ഗ്ധ​നു​മാ​യ ഡോ. ​ക​ഫീ​ല്‍ ഖാ‍െൻറ മോ​ച​ന​ത്തി​ന്​ മാ​താ​വ്​ സ​മ​ർ​പ്പി​ച്ച ഹേ​ബി​യ​സ്​ കോ​ർ​പ​സ്​ ഹ​ര​ജി​യി​ൽ അ​ല​ഹ​ബാ​ദ്​ ഹൈ​കോ​ട​തി അ​ന്തി​മ​വാ​ദം തു​ട​ങ്ങി. ഹ​ര​ജി 15 ദി​വ​സ​ത്തി​ന​കം തീ​ർ​പ്പാ​ക്കാ​ൻ അ​ല​ഹ​ബാ​ദ്​ ഹൈ​കോ​ട​തി​യോ​ട്​ സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ അ​ന്തി​മ​വാ​ദം.

ക​ഫീ​ൽ ഖാ‍െൻറ ജാ​മ്യ ഹ​ര​ജി അ​ല​ഹ​ബാ​ദ്​ ഹൈ​കോ​ട​തി അ​ന​ന്ത​മാ​യി നീ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ​യാ​ണ്​ മാ​താ​വ്​ നു​സ്​​ഹ​ത്ത്​ പ​ർ​വീ​ൻ സ​മ​ർ​പ്പി​ച്ച ഹേ​ബി​യ​സ്​ കോ​ർ​പ​സ്​ ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. കേ​സ്​ കേ​ള്‍ക്കു​ന്ന​ത് പ​ത്തു ദി​വ​സ​ത്തേ​ക്ക് വീ​ണ്ടും നീ​ട്ടി​വെ​ക്കാ​ന്‍ ഉ​ത്ത​ര്‍പ്ര​ദേ​ശ് സ​ര്‍ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി ബെ​ഞ്ച് ക​ഴി​ഞ്ഞ വാ​ദം കേ​ൾ​ക്ക​ലി​ൽ 14 ദി​വ​സം കൂ​ടി നീ​ട്ടി ന​ല്‍കി.

ഉ​ത്ത​ര്‍പ്ര​ദേ​ശ് സ​ര്‍ക്കാ​ര്‍ ചു​മ​ത്തി​യ ദേ​ശ സു​ര​ക്ഷാ നി​യ​മ​ത്തി​െൻറ (എ​ന്‍.​എ​സ്.​എ) കാ​ലാ​വ​ധി ആ​ഗ​സ​​റ്റ്​ 12ന് ​തീ​രാ​നി​രി​ക്കേ മൂ​ന്നു മാ​സ​ത്തേ​ക്കു കൂ​ടി ദീ​ര്‍ഘി​പ്പി​ച്ച് അ​ന്യാ​യ ത​ട​ങ്ക​ല്‍ നീ​ട്ടാ​നാ​ണ് യോ​ഗി സ​ര്‍ക്കാ​ര്‍ സ​മ​യം വാ​ങ്ങി​യ​തെ​ന്ന് ക​ഫീ​ലി​െൻറ കു​ടും​ബം കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തു​പോ​ലെ സം​ഭ​വി​ക്കു​ക​യും ചെ​യ്​​തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.