ബംഗളൂരു: കന്നട സാഹിത്യകാരൻ എം.എം. കൽബുർഗി വധക്കേസിലെ മുഖ്യപ്രതികളായ രണ്ടുപേർ ഒ ളിവിലാണെന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) സു പ്രീംകോടതിയെ അറിയിച്ചു. കേസിെൻറ അന്വേഷണ പുരോഗതി റിപ്പോർട്ടാണ് ജസ്റ്റിസുമാരാ യ ആർ.എഫ്. നരിമാൻ, എസ്. രവീന്ദ്ര ഭട്ട് എന്നിവർ ഉൾപ്പെട്ട ബെഞ്ചിനു മുമ്പാകെ സമർപ്പിച്ച ത്.
കേസ് അന്വേഷണം പൂർത്തിയായെന്നും കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിെച്ചന്നും എസ്.ഐ.ടി കോടതിയെ അറിയിച്ചു. ഹംപി സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ കൂടിയായ എം.എം. കൽബുർഗി 2015 ആഗസ്റ്റ് 30നാണ് ധാർവാഡ് കല്യാൺ നഗറിലെ വസതിയിൽ തീവ്ര ഹിന്ദുത്വ വാദികളുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. പുരോഗമനവാദികളായ നരേന്ദ്ര ദാഭോൽകർ, ഗോവിന്ദ് പൻസാരെ തുടങ്ങിയവരുടെ കൊലപാതകവും കൽബുർഗിയുടെ കൊലപാതകവും തമ്മിൽ ബന്ധമുണ്ടെന്നും ഇതിനാൽ കേന്ദ്ര ഏജൻസിയെകൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കൽബുർഗിയുടെ ഭാര്യ ഉമാദേവി സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു. കൊലപാതകത്തിൽ ശരിയായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഉമാദേവിയുടെ ഹരജി പരിഗണിക്കുന്നതിനിടെയാണ് എസ്.ഐ.ടി അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചത്.
കേസിൽ കുറ്റപത്രം സമർപ്പിച്ചുകഴിഞ്ഞതിനാൽ വീണ്ടും ഒരന്വേഷണത്തിന് ഉത്തരവിടാതെ സുപ്രീംകോടതി ഉമാദേവിയുടെ ഹരജിയിന്മേൽ തീർപ്പുകൽപിച്ചു. ഗൗരി ലങ്കേഷിെൻറ കൊലപാതകത്തിൽ ഉൾപ്പെട്ട പ്രതികൾക്ക് കൽബുർഗി വധക്കേസിലും പങ്കുള്ളതായി എസ്.ഐ.ടി കണ്ടെത്തിയിരുന്നു.
കൽബുർഗി വധക്കേസിൽ മുഖ്യപ്രതികളായ രണ്ടുപേർ കൂടിയാണ് പിടിയിലാകാനുള്ളതെന്നാണ് ഇപ്പോൾ അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. നേരത്തേ ഉമാദേവി സമർപ്പിച്ച ഹരജിയുടെ അടിസ്ഥാനത്തിലാണ് ഗൗരി ലങ്കേഷിെൻറ കൊലപാതകം അന്വേഷിക്കുന്ന എസ്.ഐ.ടിക്ക് കൽബുർഗി വധക്കേസിെൻറ അന്വേഷണവും സുപ്രീംകോടതി കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.