വിരുതുനഗർ: 2021ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടനും മക്കൾ നീതിമയ്യം പ്രസിഡന്റുമായ കമൽഹാസൻ നടത്തുന്ന റോഡ് ഷോക്ക് തമിഴ്നാട്ടിലെ വിരുതുനഗറിൽ വൻ വരവേൽപ്പ്. തുറന്ന വാഹനം കടന്നു പോയ വിരുതുനഗർ പട്ടണത്തിന്റെ ഇരുവശങ്ങളിലും കമലിനെ കാണാൻ ജനങ്ങൾ തടിച്ചുകൂടി. മാക്സ് ധരിക്കാതെ സാമൂഹിക അകലം പാലിക്കാതെയും ജനങ്ങൾ വാഹനത്തിന്റെ വശങ്ങളിൽ എത്തിയത്.
നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഞായറാഴ്ചയാണ് കമൽഹാസൻ വാഹന പര്യടനത്തിന് തുടക്കം കുറിച്ചത്. കൈവീശിയും കൈകൂപ്പിയും കമൽഹാസൻ ജനങ്ങളെ അഭിവാദ്യം ചെയ്തു. പാർട്ടി പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. നിയമസഭയിലേക്ക് മത്സരിക്കുമെന്നും മണ്ഡലം തീരുമാനിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം കമൽ വ്യക്തമാക്കിയിരുന്നു.
തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുമെന്ന് അണ്ണാ ഡി.എം.കെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ, സൂപ്പർ താരം രജനീകാന്ത് പുതിയ പാർട്ടിയുമായി രാഷ്ട്രീയ പ്രവേശനം നടത്തുമെന്നാണ് റിപ്പോർട്ട്.
അടുത്ത വർഷം ഏപ്രിൽ-മെയ് മാസങ്ങളിലാവും തമിഴ്നാട് നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.