തിരുവനന്തപുരം നഗരത്തിന്‍റെ മേയറായി തെരെഞ്ഞടുക്കപ്പെട്ട ആര്യാ രാജേന്ദ്രനെ അഭിനന്ദിച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. 'ചെറു പ്രായത്തിൽ തന്നെ തിരുവനന്തപുരം നഗരത്തിന്‍റെ മേയറായി തെരെഞ്ഞടുക്കപ്പെ സഖാവ് ആര്യാ രാജേന്ദ്രന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. തമിഴ്നാടും മാറ്റത്തിന് തയ്യാറാണ്'-കമൽ സമൂഹമാധ്യമത്തിൽ കുറിച്ചു.
സ്ത്രീ ശാക്തീകരണത്തിനാണ് തന്‍റെ പാർട്ടിയായ മക്കൾ നീതി മയ്യം മുൻഗണന നൽകുന്നതെന്ന് കമൽ നേരത്തേ പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നാൽ വീട്ടമ്മമാര്‍ക്ക് മാസശമ്പളം നല്‍കുമെന്നും എല്ലാ വീടുകളിലും ഇന്‍റര്‍നെറ്റ് എത്തിക്കുമെന്നതുമടക്കം നിരവധി വാഗ്ദാനങ്ങളാണ് കമലും പാർട്ടിയും മുന്നോട്ട് വച്ചിരിക്കുന്നത്. മുടവൻമുകൾ വാർഡിൽ നിന്നുള്ള അംഗമാണ് മേയറായ ആര്യാ രാജേന്ദ്രൻ. ആര്യ മേയറാകുന്നതോടെ രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂര്‍വ നേട്ടമാണ് ആര്യക്കും തിരുവനന്തപുരത്തിനും സ്വന്തമാകുന്നത്.
നേരത്തെ മേയര്‍ സ്ഥാനത്തേക്ക് പല പേരുകള്‍ ഉയര്‍ന്നിരുന്നുവെങ്കിലും അപ്രതീക്ഷിതമായാണ് ആര്യക്ക് നറുക്ക് വീണത്. യുവ വനിതാ നേതാവ്, പൊതുസമ്മതിയുള്ള മുഖം മേയറായി വരുന്നത് എല്ലാം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍. ആള്‍ സെയിന്റ്സ് കോളേജിലെ ബിഎസ്.സി മാത്‌സ് വിദ്യാർഥിനിയായ ആര്യ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലസംഘം സംസ്ഥാന പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.