ന്യൂഡൽഹി: മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് വെള്ളിയാഴ്ച നിയമസഭയിൽ ഭൂരിപക്ഷ ം തെളിയിക്കണമെന്ന് സുപ്രീംകോടതി. പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് വിശ്വാസവോ ട്ട് നടത്താൻ മധ്യപ്രദേശ് സ്പീക്കർ എൻ.പി. പ്രജാപതിക്ക് സുപ്രീംകോടതി ഉത്തരവുനൽ കി.വൈകീട്ട് അഞ്ചിനകം നടപടി പൂർത്തിയാക്കണം, ഈയൊരു അജണ്ടയേ പാടുള്ളൂവെന്ന് കോടതി നിർദേശിച്ചു. ബി.ജെ.പിയുടെ ഹരജിയിലാണ് വിധി.സഭയിലെത്താനാഗ്രഹിക്കുന്ന വിമത കോൺഗ്രസ് എം.എൽ.എമാർക്ക് തടസ്സമില്ലെന്ന് ഉറപ്പാക്കാൻ നിർദേശിച്ച േകാടതി, 16 എം.എൽ.എമാരുടെയും സുരക്ഷ ഉറപ്പുവരുത്താൻ ഡി.ജി.പിക്ക് നിർദേശം നൽകി.
വിശ്വാസവോട്ടിന് ആരിൽനിന്നും തടസ്സമുണ്ടാകരുത്. നടപടി വിഡിയോയിൽ പകർത്തനം, ചട്ടലംഘനമില്ലെന്ന് ഉറപ്പാക്കാൻ തത്സമയ സംപ്രേഷണവും നടത്തണമെന്ന് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡും ഹേമന്ത് ഗുപ്തയുമടങ്ങുന്ന ബെഞ്ച് ആവശ്യപ്പെട്ടു. വിശ്വാസവോട്ട് നീട്ടിക്കൊണ്ടുപോകാൻ കോവിഡിനെ വരെ കൂട്ടുപിടിച്ച മുഖ്യമന്ത്രി കമൽനാഥിന് തിരിച്ചടിയാണ് കോടതിവിധി. കോടതി വിധി സംബന്ധിച്ച് നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തുന്നുണ്ടെന്നും വിദഗ്ധ ഉപദേശമനുസരിച്ച് തുടർനപടികൾ സ്വീകരിക്കുമെന്നും കമൽനാഥ് പ്രതികരിച്ചു.വിശ്വാസവോട്ടിനുവേണ്ടിയുള്ള ബി.ജെ.പിയുടെ ഹരജി പരിഗണിച്ചാണ് ഉത്തരവ്. ഹരജിയിൽ രൂക്ഷമായ വാദപ്രതിവാദമാണ് നടന്നത്.
വിമത എം.എൽ.എമാരുമായി വിഡിയോ കോൺഫറൻസിലൂടെ ആശയവിനിമയം നടത്താനുള്ള സുപ്രീംകോടതി നിർദേശം സ്പീക്കർ നിരസിക്കുകയായിരുന്നു. എം.എൽ.എമാർ തടവിലാണെന്ന ആശങ്ക ദൂരീകരിക്കാൻ നിരീക്ഷകനെ നിയമിക്കാമെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു. എം.എൽ.എമാരുടെ തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഉറപ്പുവരുത്തണമെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, സ്പീക്കർക്ക് സമയബന്ധിത നിർദേശം നൽകാനാണ് കോടതി തുനിയുന്നതെന്നും ഇത് ഭരണഘടനാപരമായ തർക്കവിഷയമാണെന്നും സ്പീക്കർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ എ.എം. സിങ്വി പറഞ്ഞു. എം.എൽ.എമാർ രാജിവെച്ചാലും അവരെ അയോഗ്യരാക്കിയാലും അത് വിശ്വാസവോട്ടിനെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് കോടതി എല്ലാ കക്ഷികളോടും അഭിപ്രായം തേടി. സഭാ സമ്മേളനം ചേരാത്ത സമയത്ത്, സർക്കാറിന് ഭൂരിപക്ഷം നഷ്ടമായാൽ, സഭ വിളിച്ചുചേർക്കാൻ സ്പീക്കർക്ക് നിർദേശം നൽകാൻ ഗവർണർക്ക് അധികാരമുണ്ടെന്ന് കോടതി പറഞ്ഞു. എന്നാൽ, സഭ പ്രവർത്തനങ്ങളിൽ ഗവർണർക്ക് പരിമിത അധികാരമേയുള്ളൂ എന്നും ഇക്കാര്യത്തിലുള്ള സ്പീക്കറുടെ അധികാരപരിധിയിൽ ഇടപെടാനാകില്ലെന്നും സിങ്വി പറഞ്ഞു. സർക്കാറിന് ഭൂരിപക്ഷം നഷ്ടമായി എന്നു ചൂണ്ടിക്കാട്ടി ഗവർണർ സ്പീക്കർക്ക് അയച്ച കത്ത് ചൂണ്ടിക്കാട്ടി സിങ്വി ചോദിച്ചു-സഭയിൽ ഭൂരിപക്ഷം നഷ്ടമായി എന്ന് ഗവർണർക്ക് എങ്ങനെ പറയാൻ കഴിയും?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.