ശ്രീനിവാസി​െൻറ സ്വപ്​നങ്ങൾ പൂർത്തീകരിക്കാൻ യു.എസിലേക്ക്​ മടങ്ങുമെന്ന്​ ഭാര്യ

ന്യൂഡൽഹി: അമേരിക്കയിലെ കന്‍സസ് സിറ്റിയില്‍ വംശീയവിദ്വേഷത്തിനിരയായി വെടിയേറ്റു മരിച്ച യുവ എഞ്ചിനിയർ ശ്രീനിവാസ് കുച്ചിബോട്ലയുടെ സ്വപ്​നങ്ങൾ പൂർത്തീകരിക്കുന്നതിനായി താൻ തിരിച്ചുപോകുമെന്ന്​ ഭാര്യ സുനൈന ധൂമാല. കുടിയേറ്റക്കാർക്കെതിരെ വിദ്വേഷം പടരുന്ന സാഹചര്യത്തിൽ അമേരിക്കയിൽ തുടരുമോയെന്ന കാര്യം ഫേസ്​ബുക്കിലൂടെ വ്യക്തമാക്കുകയായിരുന്നു അവർ. ശ്രീനിവാസി​​െൻറ കൊലപാതകത്തിനു ശേഷം എല്ലാ കുടിയേറ്റക്കാരുടെയും മനസിലുള്ള ചോദ്യം തങ്ങളിവിടെ ഇനിയും തുടരണമോ എന്നതാണ്​. തങ്ങളുടെ സ്വപ്​നങ്ങൾക്കും കുടുംബത്തിനും കുഞ്ഞുങ്ങളുടെ നല്ല ജീവിതത്തിനുവേണ്ടി സുരക്ഷിതമായി കഴിയാൻ രാജ്യത്ത്​ ആകുമോ എന്ന ആശങ്കയും സുനൈന പങ്കുവെക്കുന്നു.

മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ ഒരുക്കിയെടുക്കുന്നതിനാണ്​ വർഷങ്ങൾക്ക്​ മുമ്പ്​ യു.എസിലേക്ക്​ തിരിച്ചത്​. അമേരിക്കയിൽ തുടരുകയെന്നത്​ ശ്രീനിവാസി​​െൻറ ആഗ്രഹമായിരുന്നു. അദ്ദേഹത്തി​​െൻറ ലക്ഷ്യം പൂർത്തീകരിക്കുന്നതിന്​ വേണ്ടി തനിക്ക്​ തിരിച്ചുപോയേ മതിയാവൂയെന്നും സുനൈന പറഞ്ഞു.
‘‘ഒരാൾ നല്ലതോ ചീത്തയോ എന്ന്​ വേർതിരിക്കേണ്ടത് എന്തു മാനദണ്ഡത്തി​​െൻറ പേരിലാണ്​​. ഒരിക്കലും അയാളുടെ തൊലിയുടെ നിറമനുസരിച്ചല്ല. വംശീയവെറി വിഷയമായി വരു​േമ്പാൾ ജനങ്ങൾ അതെകുറിച്ച്​ സംസാരിക്കുകയും പിന്നീട്​ മറക്കുകയും ചെയ്യുന്നു. എന്നാൽ ജനമനസുകളിൽ നിന്ന്​ വിദ്വേഷം തുടച്ചുനീക്കുന്നതിനായുള്ള നിരന്തര  പോരാട്ടമാണ്​ വേണ്ടത്​. അതിനായി യു.എസ്​ സർക്കാർ എന്താണ്​ ചെയ്യാൻ പോകുന്നത്​?’’– സുനൈന ത​​െൻറ ഫേസ്​ബുക്കിലൂടെ പ്രതികരിച്ചു.

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ്  ശ്രീനിവാസിനെ (32) അമേരിക്കയിലെ മുന്‍ സൈനികന്‍ ആഡം പ്യൂരിന്‍റണ്‍  വെടിവെച്ച്​ കൊലപ്പെടുത്തിയത്. സുഹൃത്ത് വാറങ്കല്‍ സ്വദേശി അലോക് മദസാനിക്കും യു.എസ് പൗരനും  വെടിയേറ്റു. തങ്ങളുടെ രാജ്യത്തിൽ നിന്നും കടന്നുപോകണമെന്ന്​ ആക്രോശിച്ചുകൊണ്ടാണ്​ അക്രമി ശ്രീനിവാസിനെതിരെ വെടിവെച്ചത്​.

Tags:    
News Summary - Kanasas shooting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.