ന്യൂഡൽഹി: ഗുജറാത്തിലെ കാണ്ട്ല തുറമുഖത്തിന് ഇനി ഹിന്ദുത്വനേതാവിെൻറ പേര്. രാജ്യത്തെ പ്രമുഖമായ ഡസൻ തുറമുഖങ്ങളിൽ ഒന്നായ കാണ്ട്ല തുറമുഖത്തെ ദീൻദയാൽ ഉപാധ്യായ തുറമുഖമെന്ന് നാമകരണം ചെയ്യാൻ കേന്ദ്രമന്ത്രിസഭ മുൻകാല പ്രാബല്യത്തോടെ അംഗീകാരം നൽകി. രാജ്യത്തിന് അമൂല്യമായ സംഭാവനകൾ നൽകിയ നേതാവ് എന്ന നിലക്കാണ് അദ്ദേഹത്തിെൻറ ജന്മവാർഷികവേളയിൽ കാണ്ട്ല തുറമുഖത്തിെൻറ പേരുമാറ്റുന്നതെന്ന് ഒൗദ്യോഗിക വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്നതുകൂടി കണക്കിലെടുത്താണ് കാണ്ട്ലയുടെ പേരുമാറ്റമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സ്ഥിതി ചെയ്യുന്ന സ്ഥലത്തിെൻറ പേരാണ് പൊതുവെ തുറമുഖങ്ങൾക്ക് നൽകുന്നത്. ചരിത്രം സൃഷ്ടിച്ച നേതാക്കളുടെ പേരും അപൂർവമായി നൽകുന്നുണ്ട്. ഇൗ ഗണത്തിലേക്ക് ഹിന്ദുത്വനേതാവിനെ പ്രതിഷ്ഠിക്കുക കൂടിയാണിപ്പോൾ മോദിസർക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.