ചണ്ഡിഗഡ്: സംഘ്പരിവാറിനെ അനുകൂലിക്കുന്ന ബോളിവുഡ് നടി കങ്കണ റണാവത്തും പഞ്ചാബി ഗായകൻ ദിൽജിത് ദോസഞ്ചും കഴിഞ്ഞ ദിവസം ട്വിറ്ററിൽ 'ഏറ്റുമുട്ടി'. കർഷക പ്രക്ഷോഭത്തിൽ അണിനിരന്ന പ്രായമായ സിഖ് സ്ത്രീയെ കങ്കണ റണാവത്ത് ശഹീൻബാഗ് സമരനായിക ബിൽകീസ് ബാനുെവന്ന് തെറ്റായി ചൂണ്ടിക്കാട്ടിയതും 100 രൂപ ദിവസക്കൂലിക്ക് സമരം ചെയ്യുന്നവരാണ് അവരെന്ന് ആക്ഷേപിച്ചതും ഏറെ വിവാദമായിരുന്നു. ഇതിന് ദിൽജിത് നൽകിയ മറുപടിയാണ് നടിയെ ചൊടിപ്പിച്ചത്.
തുടർന്ന് ട്വിറ്ററിൽ ഇരുവരും അന്യോന്യം ട്വീറ്റുകളെയ്ത് ഏറ്റുമുട്ടിയതിനൊടുവിൽ ദിൽജിതിനെ 'ഭീകരൻ' എന്ന് മുദ്രകുത്തി കങ്കണ ട്വീറ്റിട്ടു. ഇതിന് തകർപ്പൻ മറുപടിയുമായി ഗായകനും രംഗത്തെത്തിയേതാടെ വാഗ്വാദം കൊഴുക്കുകയായിരുന്നു. ഈ പോരിനിടയിൽ 'കങ്കണാ..ഇത് ബോളിവുഡല്ല, പഞ്ചാബാണ്. ഇവിടെ നുണ പറഞ്ഞ് ആളുകെള സ്വാധീനിക്കാമെന്ന് കരുതേണ്ട' എന്നും ദിൽജിത് ഓർമിപ്പിച്ചു.
അവാസ്തമായ ട്വീറ്റിനെക്കുറിച്ച് ദിൽജിത് ചൂണ്ടിക്കാട്ടിയേപ്പാൾ 'താങ്കൾ കരൺ ജോഹറിെൻറ വാലാട്ടിയാണെ'ന്ന പരാമർശമാണ് കങ്കണ നടത്തിയത്. അതിന് തെൻറ നിരവധി പഞ്ചാബി ട്വീറ്റുകളിലൊന്നിൽ ദിൽജിതിെൻറ മറുപടി ഇപ്രകാരമായിരുന്നു -'ഒപ്പം ജോലി ചെയ്ത ആളുകളുടെയൊക്കെ വാലാട്ടിയാണോ നിങ്ങൾ? അങ്ങനെയാണെങ്കിൽ നിങ്ങളുടെ ബോസുമാരുടെ ലിസ്റ്റ് നീണ്ടതായിരിക്കുമല്ലോ. ഇത് ബോളിവുഡല്ല, പഞ്ചാബാണ്. അതോർമ വേണം. നുണപറഞ്ഞ് ആളുകളെ സ്വാധീനിക്കാനും അവരുടെ വികാരങ്ങൾ കൊണ്ട് കളിക്കാനും നിങ്ങൾക്ക് നന്നായറിയാമല്ലോ.'
ഇതിനുപിന്നാലെ, ദിൽജിത് ഖലിസ്ഥാൻ വാദത്തെ പിന്തുണക്കുന്നയാളാണെന്നും അറസ്റ്റ് ചെയ്യണമെന്നുമുള്ള പഞ്ചാബിലെ ഒരു കോൺഗ്രസ് നേതാവിെൻറ പഴയ ട്വീറ്റ് കുത്തിപ്പൊക്കിയ കങ്കണ, ദിൽജിതിനെ ഭീകരനെന്ന രീതിയിൽ പരാമർശിച്ചു. പഞ്ചാബ് ഭാരതമാതാവിെൻറ ഹൃദയമാണെന്നും ആ ഹൃദയത്തെ ശരീരത്തിൽനിന്ന് പറിച്ചുമാറ്റാൻ നോക്കുന്ന ഭീകരവാദികളെ നമ്മൾ തിരിച്ചറിയണമെന്നും മറ്റൊരു ട്വീറ്റിൽ കങ്കണ കുറിച്ചു.
ഈ ആരോപണം േകട്ട ദിൽജിതും അടങ്ങിയിരുന്നില്ല. മറുപടിയും ഉടനെത്തി. 'എന്തുദ്ദേശ്യത്തിലാണ് ഇതൊക്കെ പറയുന്നത്? നിങ്ങൾക്ക് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ആഗ്രഹമുണ്ടെന്ന് ഞങ്ങൾക്കറിയാം. എന്നാൽ, എന്ത് പറയുേമ്പാഴും അതിനെക്കുറിച്ച് എന്തെങ്കിലും ബോധ്യമുണ്ടായിരിക്കണം. ഞങ്ങൾ സംസാരിക്കുന്നത് നമ്മുടെ കർഷകരെക്കുറിച്ചാണ്. അപ്പോൾ നിങ്ങൾ മാതാവിനെക്കുറിച്ചൊക്കെ പറയുന്നു. വിഷയത്തിൽനിന്ന് ഒളിച്ചോടരുത്' -ദിൽജിത് പഞ്ചാബിയിൽ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.