മുംബൈ: ശിവസേനക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കുമെതിരെ വീണ്ടും രൂക്ഷവിമർശനവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ആശയങ്ങളിൽ വെള്ളംചേർത്ത് ശിവസേന സോണിയ സേനയായി മാറിയെന്ന് കങ്കണ പരിഹസിച്ചു.
ശിവസേനയുമായി സഖ്യമുണ്ടാക്കിയതാണ് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ചെയ്ത കുറ്റം. തെരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ നാണമില്ലാതെ കോൺഗ്രസുമായി ചേർന്ന് സർക്കാറുണ്ടാക്കി ശിവസേന സോണിയ സേനയായി മാറിയെന്നും അവർ പറഞ്ഞു.
ബാൽതാക്കറെയുടെ ആശയമാണ് ശിവസേനയെ സൃഷ്ടിച്ചത്. ഇപ്പോൾ അധികാരത്തിനായി അവർ താക്കറെയുടെ ആശയങ്ങളെ വിൽപനക്ക് വെച്ചിരിക്കുകയാണ്. ഗുണ്ടകളെ ഉപയോഗിച്ച് എൻെറ വീട് തകർത്ത് ഭരണഘടനയെ നോക്കുകുത്തിയാക്കരുതെന്നും കങ്കണ ആവശ്യപ്പെട്ടു.
പിതാവിൻെറ നല്ല പ്രവർത്തികൾ നിങ്ങൾക്ക് സമ്പത്ത് നേടി തന്നു. എന്നാൽ, ബഹുമാനം നിങ്ങൾ സ്വന്തമായി നേടണം. നിങ്ങൾക്ക് എൻെറ ശബ്ദത്തെ നിശബ്ദമാക്കാം. എന്നാൽ ലക്ഷക്കണക്കിന് ആളുകൾ എനിക്ക് വേണ്ടി ശബ്ദിക്കാനുണ്ടാവുമെന്നും കങ്കണ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.