ന്യൂഡൽഹി: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിൻെറ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് നടി കങ്കണ റണൗട്ട്. ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.
സുശാന്തിൻെറ മരണം സി.ബി.ഐ അന്വേഷിക്കുന്നതിനെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. അന്വേഷണം നടപടിക്രമങ്ങൾക്കും ഫെഡറൽ തത്വങ്ങൾക്കും വിരുദ്ധമാണെന്നായിരുന്നു സർക്കാരിൻെറ വാദം. ബിഹാർ സർക്കാരിൻെറ ആവശ്യപ്രകാരം കേസ് സി.ബി.ഐ ഏറ്റെടുത്തിരുന്നു.
'സുശാന്ത് സിങ് രാജ്പുതിൻെറ മരണത്തിൽ ഞങ്ങൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നു. സത്യം അറിയാൻ ഞങ്ങൾ അർഹരാണ്.'കങ്കണ വിഡിയോയിൽ പറയുന്നു. സുശാന്തിൻെറ മരണത്തിന് ശേഷം നിരവധി വിവാദ പ്രസ്താവനകൾ താരം നടത്തിയിരുന്നു.
ബോളിവുഡിൽ സ്വജനപക്ഷപാതവും പണത്തിൻെറയും സ്വാധീനത്തിൻെറയും അടിസ്ഥാനത്തിലുള്ള വിവേചനവുമുണ്ടെന്ന് തുറന്നു പറഞ്ഞിരുന്നു. ഇതിൻെറ പേരിൽ കരൺ ജോഹർ, ആലിയ ഭട്ട്, സോനം കപൂർ തുടങ്ങിയ താരങ്ങളെ നിരന്തരം അധിക്ഷേപിച്ചിരുന്നു. സുശാന്തിൻെറ മരണത്തിന് പിന്നാലെ തപ്സി പന്നു, സ്വര ഭാസ്കർ, ആയുഷ്മാൻ, ഖുറാന, അനുരാഗ് കശ്യപ് തുടങ്ങിയവർക്കെതിരെയും കങ്കണ രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.