ന്യൂഡൽഹി: ജവഹർലാൽ െനഹ്റു സർവകലാശാല വിദ്യാർഥികളായിരുന്ന കനയ്യ കുമാറുൾപ്പെടെ പത്തുപേർക്കെതിരെ രാജ്യദ്രോ ഹക്കുറ്റം ചുമത്തി കേസ്. ഡൽഹി െപാലീസ് മൂന്ന് വർഷം മുമ്പ് തുടങ്ങിയ അന്വേഷണത്തിെനാടുവിൽ ഞായറാഴ്ചയാണ് ഇവ ർക്കെതിെര കുറ്റപത്രം തയാറാക്കിയത്.
മുൻ ജെ.എൻ.യു വിദ്യാർഥി യൂനിയൻ പ്രസിഡൻറ് കനയ്യ കുമാർ, ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ എന്നിവരെ കൂടാതെ, കാശ്മീരികളായ അഖ്വിബ് ഹുസൈൻ, മുജീബ് ഹുസൈൻ, മുനീബ് ഹുസൈൻ, ഉമർ ഗുൽ, റയീസ് റസൂൽ, ബഷറത് അലി, ഖാലിദ് ബഷീർ ഭട്ട് എന്നിവർക്കെതിരെയാണ് കുറ്റപത്രം തയാറാക്കിയത്.
രാജ്യദ്രോഹക്കുറ്റം, കലാപമുണ്ടാക്കൽ, നിയമാനുസൃതമല്ലാതെ യോഗം ചേരൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമതിയത്. കുറ്റപത്രം ഇന്ന് പാട്യാല ഹൗസ് കോടതിയിൽ സമർപ്പിക്കും.
അഫ്സൽ ഗുരുവിെന തൂക്കിലേറ്റിയതിനെതിരെ 2016 ഫെബ്രുവരി ഒമ്പതിന് കനയ്യ കുമാറിെൻറ നേതൃത്വത്തിൽ ജെ.എൻ.യുവിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. എന്നാൽ ജെ.എൻ.യുവിൽ നടന്ന പരിപാടിക്ക് അനുമതി വാങ്ങിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് സംഘത്തെ െപാലീസ് തടഞ്ഞു. അതോടെ കനയ്യ കുമാർ മുന്നോട്ടു വന്ന് സുരക്ഷാ ഉദ്യേഗസ്ഥരോട് കയർക്കുകയും സംഘം ചേർന്ന് മുദ്രാവാക്യം വിളിക്കുകയുമായിരുന്നു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.