ഡി.വൈ.എഫ്.ഐയുടെ ചായക്കടയിൽ കനിമൊഴി എം.പി എത്തിയപ്പോൾ

വയനാടിന് കൈത്താങ്ങ്: ഡി.വൈ.എഫ്.ഐയുടെ ചായക്കടയിൽ അപ്രതീക്ഷിത അതിഥിയായി കനിമൊഴി എം.പി

തക്കല (കന്യാകുമാരി): വയനാട് പ്രകൃതി ദുരന്തത്തിൽപ്പെട്ടവർക്ക് സഹായം നൽകാനായി ഡി.വൈ.എഫ്.ഐ തക്കല ഏരിയ കമ്മിറ്റി നടത്തിയ ഒരു ദിവസത്തെ ചായക്കടയിൽ അപ്രതീക്ഷിത അതിഥിയായി ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായ കനിമൊഴി എം.പി എത്തി. ചായയും കുടിച്ച് സംഭാവനയും നൽകിയ ശേഷമാണ് കനിമൊഴി മടങ്ങിയത്.

തക്കലയിലെ സ്വകാര്യ സ്കൂളിലെ ചടങ്ങിൽ പങ്കെടുക്കാൻ വരുന്ന വഴിയാണ് തക്കല ബസ് സ്റ്റാൻഡിന് സമീപം വയനാടിന് സഹായത്തിനായി ഡി.വൈ.എഫ്.ഐ നടത്തിയ ചായക്കട ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ വാഹനം നിറുത്തി ചായക്കടയിൽ എത്തിയ അവർ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കനിമൊഴി, മന്ത്രി മനോതങ്കരാജ്, പത്മനാഭപുരം നഗരസഭ ചെയർമാൻ അരുൺ ശോഭൻ എന്നിവർ ഉൾപ്പെട്ട സംഘത്തെ സി.പി.എം ജില്ല സെക്രട്ടറി ചെല്ലസ്വാമി, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി എഡ്വിൻ ഉൾപ്പെടെയുള്ളവർ സ്വീകരിച്ചു.

വയനാട് സഹായ നിധിക്കായി നടത്തിയ ചായക്കട പരിപാടിയിൽ സമൂഹത്തിൻ്റെ എല്ലാ കോണുകളിലും നിന്നും നല്ല സഹായവും സ്വീകരണവും ലഭിച്ചതായി പരിപാടിയുടെ ആസൂത്രകരായ രമേഷ്കുമാർ, മുരുകൾ, ബഗദീഷ്, സാദിഖ് അലി എന്നിവർ പറഞ്ഞു. 

Tags:    
News Summary - Kanimozhi mp visits dyfi tea shop for wayanad fund collection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.