ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ പ്രതിയായ ഡി.എം.കെ നേതാവ് കനിമൊഴിക്ക് ഈ മാസം അഞ്ചുദിവസം വിദേശയാത്ര നടത്താന്‍ അനുമതി. പ്രത്യേക സി.ബി.ഐ ജഡ്ജി ഒ.പി. സൈനിയാണ് ഫെബ്രുവരി 19 മുതല്‍ 24 വരെ റുവാണ്ടയിലേക്കും യുഗാണ്ടയിലേക്കും യാത്രചെയ്യാന്‍ കനിമൊഴിക്ക് അനുമതിനല്‍കിയത്.
യാത്ര സ്വകാര്യാവശ്യത്തിനല്ല, ഒൗദ്യോഗികാവശ്യത്തിനാണെന്ന് നിരീക്ഷിച്ചായിരുന്നു കോടതി അനുമതിനല്‍കിയത്. ഈ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന ഉപരാഷ്ട്രപതിക്കൊപ്പമുള്ള നയതന്ത്രസംഘത്തില്‍ അംഗമാണ് പാര്‍ലമെന്‍റംഗമായ കനിമൊഴി. നിബന്ധനകള്‍ക്കു വിധേയമായാണ് യാത്രാനുമതി. കൂടാതെ, 2.5 ലക്ഷം രൂപ കെട്ടിവെക്കുകയും വേണം.
തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയോ സാക്ഷികളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയോ ചെയ്യരുത്, താമസസ്ഥലം സംബന്ധിച്ച വിവരങ്ങളും ഫോണ്‍ നമ്പറും ഹാജരാക്കണം തുടങ്ങിയവയാണ് നിബന്ധനകള്‍. കനിമൊഴി കോടതിയില്‍ കൃത്യമായി ഹാജരായിട്ടുണ്ടെന്നും പെരുമാറ്റം ചോദ്യം ചെയ്യത്തക്കവിധത്തില്‍ പെരുമാറിയിട്ടില്ളെന്നും പറഞ്ഞ കോടതി അവര്‍ക്ക് വിദേശയാത്രാനുമതി നിഷേധിക്കാനുള്ള കാരണങ്ങളൊന്നുമില്ളെന്ന് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.