വിവാദ പ്രസംഗം, മാപ്പുപറഞ്ഞ്​ ക്രൈസ്​തവ പുരോഹിതൻ; 'ത​െൻറ വാക്കുകൾ വളച്ചൊടിച്ചു'

ഹിന്ദുമതത്തെയും വിശ്വാസങ്ങളെയും കുറിച്ച് പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയെന്ന ആരോപണം നേരിടുന്ന ക്രൈസ്​തവ പുരോഹിതൻ മാപ്പ്​ പറഞ്ഞു. കന്യാകുമാരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജോർജ്​ പൊന്നയ്യയാണ്​ ഹിന്ദുത്വവാദികളുടെ പ്രതിഷേധത്തെതുടർന്ന്​ മാപ്പ്​ പറഞ്ഞത്​. ജയിലിൽ മരിച്ച സാമൂഹിക പ്രവർത്തകൻ സ്​റ്റാൻ സ്വാമിയുടെ അനുസ്​മരണ യോഗത്തിൽ നടത്തിയ പ്രസംഗമാണ്​ സംഘപരിവാർ ജോർജ്​ പൊന്നയ്യക്കെതിരേ ഉപയോഗിച്ചത്​.


പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും പൊന്നയ്യ ത​െൻറ പ്രസംഗത്തിൽ വിമർശിച്ചിരുന്നു. ഇതേത്തുടർന്ന് ഹിന്ദുത്വ സംഘടനകൾ അദ്ദേഹത്തി​െൻറ പ്രസംഗത്തെ അപലപിക്കുകയും അറസ്റ്റ് ആവശ്യപ്പെടുകയും ചെയ്​തു. കന്യാകുമാരിയിലും തമിഴ്‌നാട്ടിലെ മറ്റ് ജില്ലകളിലുമായി അദ്ദേഹത്തിനെതിരേ 30 ഓളം പരാതികൾ നൽകിയിരുന്നു. ഹിന്ദുമതത്തേയും വിശ്വാസത്തേയും വിമർശിച്ചു എന്നുപറഞ്ഞായിരുന്നു പ്രതിഷേധം. എന്നാൽ ത​െൻറ പ്രസംഗത്തി​ൽനിന്ന് ചില ഭാഗങ്ങൾ മുറിച്ചെടുത്ത്​ എഡിറ്റുചെയ്​ത്​ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്ന്​ പൊന്നയ്യ പറയുന്നു.

'എഡിറ്റുചെയ്​ത വീഡിയോ കണ്ടിട്ട്​ ഞാൻ ഹിന്ദു മതത്തിനും വിശ്വാസങ്ങൾക്കും എതിരായി സംസാരിച്ചുവെന്ന് പലരും തെറ്റിദ്ധരിച്ചു. ഞാനും യോഗത്തിൽ സംസാരിച്ച ആളുകളും അത്തരത്തിലുള്ള ഒന്നും പറഞ്ഞിട്ടില്ല. ഞങ്ങളുടെ സംസാരം എ​െൻറ ഹിന്ദു സഹോദരങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെങ്കിൽ, ഞാൻ പൂർണഹൃദയത്തോടെ ക്ഷമ ചോദിക്കുന്നു'-അദ്ദേഹം പറഞ്ഞു.

ജൂലൈ 18 ന് കന്യാകുമാരി ജില്ലയിലെ അരുമനെ ടൗണിൽ സ്റ്റാൻ സ്വാമിയെ അനുസ്​മരിക്കാൻ ന്യൂനപക്ഷ സംഘടനകൾ യോഗം ചേർന്നിരുന്നു. തമിഴ്‌നാട് ന്യൂനപക്ഷ ക്ഷേമ മന്ത്രാലയവും ന്യൂനപക്ഷ കമ്മീഷനും പ്രാർഥനാ യോഗങ്ങൾ നടത്തുന്നതിൽ നിന്ന് തടയുന്നതായി ചടങ്ങിൽ സംസാരിച്ച ജോർജ്ജ് പൊന്നയ്യ ആരോപിച്ചിരുന്നു.

തമിഴ്​നാട്​ തെരഞ്ഞെടുപ്പിൽ ഡിഎംകെക്കായി നിരവധി ന്യൂനപക്ഷ സംഘടനകൾ കഠിനാധ്വാനം ചെയ്​തതായും എന്നാൽ അധികാരത്തിൽ വന്ന ശേഷം പാർട്ടി തങ്ങളെ അവഗണിച്ചതായും പൊന്നയ്യ അന്ന്​ പറഞ്ഞിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.