Kanpur IT Raid

കാൺപൂർ റെയ്​ഡ്​; 36 മണിക്കൂർ പരിശോധന, പിടിച്ചെടുത്തത്​ 177 കോടിയും നോട്ടെണ്ണൽ യന്ത്രങ്ങളും, ബാങ്കിലേക്ക്​ മാറ്റിയത്​ 21 പെട്ടികളിൽ

ലഖ്​നോ: കാൺപൂരിൽ വ്യവസായിയുടെ വീട്ടിൽനിന്ന്​ ആദായ നികുതി, ജി.എസ്​.ടി വകുപ്പുകൾ പിടിച്ചെടുത്തത്​ 177 കോടി രൂപ. പെർഫ്യൂം വ്യാപാരിയായ പീയുഷ്​ ജെയിനിന്‍റെ വസതികളിലും സ്ഥാപനങ്ങളിലുമായിരുന്നു വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി പരിശോധന. 11 ഇടങ്ങളിലായിരുന്നു പരിശോധന. കനൗജിൽ ഇനിയും പരിശോധന തുടരുമെന്ന്​ അധികൃതർ അറിയിച്ചു.

36 മണിക്കൂർ നീണ്ട പരിശോധനയിൽ 177 കോടി രൂപയും അഞ്ച്​ വേട്ടെണ്ണൽ മെഷീനും കണ്ടെടുത്തു. പീയു​ഷ്​ ജെയിനിന്‍റെ വീട്ടിൽനിന്ന്​ മാത്രം 150 കോടി രൂപ കണ്ടെടുത്തിരുന്നു. അലമാരകളിൽ പ്ലാസ്റ്റിക്​ കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു നോട്ടുകെട്ടുകൾ. നികുതി വകുപ്പ്​ അധികൃതർ പരിശോധന നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കൂടാതെ അലമാരയിൽ സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകളുടെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. 21 പെട്ടികളിലാക്കിയാണ്​ റെയ്​ഡിൽ പിടിച്ചെടുത്ത പണം കണ്ടെയ്​നറിൽ കയറ്റി ബാങ്കുകള​ിലേക്ക്​ മാറ്റിയത്​.

ജെയിനിനെ കൂടാതെ അദ്ദേഹത്തിന്‍റെ സഹായികളുടെ വസതികളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു. ഫാക്ടറി ഔട്ട്​ലെറ്റുകൾ, കോൾഡ്​ സ്​റ്റോറേജ്​, കാൺപൂർ, മുംബൈ, ഗുജറാത്ത്​ എന്നിവിടങ്ങളിലെ പെട്രോൾ പമ്പുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന.

ഷെൽ കമ്പനികൾ വഴി മൂന്നുകോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പ്​ നടത്തിയതായി അധികൃതർ അറിയിച്ചു. ജെയിൻ ഷെൽ കമ്പനികളുടെ പേരിൽ വായ്പ എടുക്കുകയും വൻ തുകയുടെ വിദേശ ഇടപാടുകൾ നടത്തിയിരുന്നതായും അധികൃതർ അറിയിച്ചു. ജെയിനിന്‍റെ ഉടമസ്ഥതയിൽ മാത്രം 40ഓളം കമ്പനികൾ വരും. ഇതിൽ രണ്ടെണ്ണം പശ്ചിമേഷ്യയിലാണ്​.

Tags:    
News Summary - Kanpur raid 36 hours 5 note counting machines and Rs 177 cr in cash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.