കാവടി തീർഥാടകർ പൊലീസ് ജീപ്പ് തകർത്ത് മറിച്ചിട്ടു; ഗാസിയാബാദിൽ സംഘർഷാവസ്ഥ, കനത്ത സുരക്ഷ

ഗാസിയാബാദ്: ഗാസിയാബാദിൽ കാവടി തീർഥാടകർ പൊലീസ് വാഹനം തകർത്ത് മറിച്ചിട്ടു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പെലീസ് വാഹനം കാവടിയാത്രികനെ ഇടിച്ചതിനാലാണ് തങ്ങൾ തകർത്തതെന്ന് തീർഥാടകർ പറഞ്ഞു.

ഗാസിയാബാദിലെ മധുബൻ ബാപുധാം പൊലീസ് സ്റ്റേഷൻ പരിധിയിലെ ദുഹായ് കൻവാർ റോഡിലാണ് സംഭവം. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ശനിയാഴ്ച നടന്ന മറ്റൊരു സംഭവത്തിൽ ഗാസിയാബാദിൽ കാവടി യാത്രികർ വിജിലൻസ് സംഘത്തിന്റെ കാർ തകർക്കുകയും ഡ്രൈവറെ മർദിക്കുകയും ചെയ്തിരുന്നു. വിജിലൻസ് വാഹനം തീർഥാടകനെ ഇടിച്ചുവെന്നും കൈയിലുണ്ടായിരുന്ന കൻവാർ പാത്രം തകർന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് കാവടി യാത്രികർ ആക്രമണം തുടങ്ങിയത്. പ്രകോപിതരായ തീർഥാടകർ ഡ്രൈവറെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി മർദിക്കുകയും മരക്കഷ്ണം ഉപയോഗിച്ച് കാർ അടിച്ചുതകർക്കുകയുമായിരുന്നു. ഡൽഹി-മീററ്റ് എക്‌സ്പ്രസ് വേയിൽ മുറാദ്‌നഗറിലെ റാവലി റോഡിന് സമീപമാണ് സംഭവം. 

റോഡ് തടഞ്ഞ് ബഹളമുണ്ടാക്കിയതോടെ കടുത്ത ഗതാഗതക്കുരുക്കിനും കാരണമായി. ഡ്രൈവറെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് കസ്റ്റഡി​യിലെടുത്തു. അക്രമത്തെ തുടർന്ന് ഗാസിയാബാദ് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പൊലീസ് സുരക്ഷ ശക്തമാക്കുകയും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. മുറാദ്‌നഗർ ടൗണിലെ ഗംഗാ കനാൽ പാലത്തിൽ രണ്ട് കമ്പനി സായുധ സേനയെ വിന്യസിച്ചതായി ഗാസിയാബാദ് പൊലീസ് കമീഷഷണർ അജയ് കുമാർ മിശ്ര പറഞ്ഞു.

Tags:    
News Summary - Kanwar Yatra: Increased vigil in Ghaziabad after violence by kanwariyas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.