പാട്ന: ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ഞായറാഴ്ചയാണ് പുതിയ പാർട്ടി രൂപീകരിക്കുന്ന വിവരം പ്രശാന്ത് കിഷോർ അറിയിച്ചത്. ബിഹാർ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി രൂപീകരിക്കാനാണ് പ്രശാന്ത് കിഷോറിന്റെ പദ്ധതി.
പാട്നയിൽ ജൻ സൂരജ് അഭിയാൻ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഒക്ടോബർ രണ്ടിന് പുതിയ പാർട്ടിക്ക് തറക്കല്ലിടും. ഒരു ലക്ഷത്തോളം പ്രവർത്തകർ ആദ്യഘട്ടത്തിൽ പാർട്ടിക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
2025ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിഹാറിൽ വിജയിക്കുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. ജ ബിഹാർ മുൻ മുഖ്യമന്ത്രി കർപൂരി താക്കൂറിന്റെ പേരമകൾ ഡോ.ജാഗ്രതി കിഷോറിന്റെ ജൻ സൂരജ് കാമ്പയിനിൽ ചേർന്നു.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച ആനന്ദ് മിശ്രയും പ്രശാന്ത് കിഷോറിനൊപ്പം ചേർന്നിട്ടുണ്ട്. പ്രശാന്ത് കിഷോറിന്റെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.