കെജ് രിവാളിന് നിയമസഭയിൽ വേണ്ടത്ര ഹാജരില്ലെന്ന് പരാതി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് നിയമസഭയിൽ ഹാജരില്ലെന്ന് പരാതി. വിമത എ.എ.പി എം.എൽ.എയായ കപിൽ മിശ്രയാണ് ഇതിനെതിരെ ഹരജിയുമായി ഹൈകോടതിയെ സമീപിച്ചത്. ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി 2017ൽ 27 തവണ സഭ ചേർന്നപ്പോൾ  ഏഴ് തവണ മാത്രമാണ് പങ്കെടുത്തത് എന്ന് ഹരജിയിൽ പറയുന്നു. ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനായി സഭയിലുണ്ടാകണമെന്ന് ലഫ്റ്റനന്‍റ് ഗവർണറും സ്പീക്കറും മുഖ്യമന്ത്രിയോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി.

കഴിഞ്ഞ 40 മാസങ്ങളാണ് ചോദ്യോത്തര വേളയിൽ മുഖ്യമന്ത്രി സഭയിലുണ്ടാകാറില്ല. ഡൽഹിയുടെ വികസനം സംബന്ധിച്ച പ്രശ്നങ്ങളിലും ഇവിടത്തെ ജനങ്ങളുടെ പ്രശ്നങ്ങൾക്കും മുഖ്യമന്ത്രി എന്തുമാത്രം വിലയാണ് കൽപ്പിക്കുന്നതെന്ന് ഇതിലൂടെ മനസ്സിലാകും. 

എ.എ.പി കൺവീനറിൽ നിന്നും വാർഷിക പ്രവർത്തന റിപ്പോർട്ടും കപിൽ മിശ്ര ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തെക്കുറിച്ച് പ്രതികരിക്കാൻ ഡൽഹി സർക്കാരിന്‍റെ വക്താവ് തയാറായില്ല. ഹരജിയിൽ ചൊവ്വാഴ്ച വാദം കേൾക്കും.

Tags:    
News Summary - Kapil Mishra sues chief minister Arvind Kejriwal for low attendance in Delhi assembly-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.