ആദ്യം സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും; ഡി.കെ.ക്ക് രണ്ടാമൂഴം -കർണാടകയിലെ മുഖ്യമന്ത്രിയെ ഇന്നറിയാം

ബംഗളൂരു: മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കലാണ് കർണാടകയിൽ തിളക്കമാർന്ന വിജയം നേടിയ കോൺഗ്രസിനു മുന്നിലെ ​പ്രധാന ടാസ്ക്.  ഏറ്റവും യോഗ്യരായ രണ്ടുപേരെയാണ് കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നതും- മുതിർന്ന നേതാവ് സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും. അതിൽ കൂടുതൽ സാധ്യത സിദ്ധരാമയ്യക്കു തന്നെ. തന്റെ അവസാന തെരഞ്ഞെടുപ്പാണെന്ന് പ്രഖ്യാപിച്ച സിദ്ധരാമയ്യക്ക് അവസരം നൽകണമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് അദ്ദേഹത്തെ പിന്തുണക്കുന്ന എം.എൽ.എമാരുടെ ആവശ്യം.

രണ്ടുപേർക്കും തുല്യ പരിഗണന നൽകാനാണ് കോൺഗ്രസ് നേതൃത്വം തീരുമാനിക്കുക എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. രാജസ്ഥാനിൽ  അഭിമുഖീകരിക്കുന്ന രാഷ്ട്രീയ സാഹചര്യം ഒഴിവാക്കാനാണിത്. ഇന്ന് വൈകീട്ട് അഞ്ചിന് ചേരുന്ന യോഗത്തിൽ മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ആദ്യടേമിൽ സിദ്ധരാമയ്യക്കും രണ്ടാംടേമിൽ ശിവകുമാറിനും അവസരം നൽകണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

സിദ്ധരാമയ്യ മുഖ്യമന്ത്രിയായാൽ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. ലിംഗായത്ത് പ്രതിനിധിയെന്ന നിലയിൽ എം.ബി.പാട്ടീൽ, ദലിത് നേതാവ് ജി.പരമേശ്വര എന്നിവരെയും ഉപമുഖ്യമന്ത്രി പദത്തിലേക്കു പരിഗണിച്ചേക്കും.



Tags:    
News Summary - Karnataka battle won, Congress now faces tough choice between Siddaramaiah and Shivakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.