ബംഗളൂരു: കർണാടകയിൽ 50,000 രൂപ വരെയുള്ള കാർഷിക വായ്പകൾ എഴുതിത്തള്ളാൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് കാർഷിക കടങ്ങൾ എഴുതിത്തള്ളാനുള്ള തീരുമാനം നിയമസഭയിൽ പ്രഖ്യാപിച്ചത്. ജൂൺ 20 വരെ എടുത്ത വായ്പകളാണ് ഇത്തരത്തിൽ ഒഴിവാക്കുക. 8,167 കോടി രൂപയുടെ കർഷകരുടെ ബാധ്യതയാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്.
ഇതോടെ കാർഷിക കടം എഴുതിത്തള്ളുന്ന നാലാമത്തെ സംസ്ഥാനമായി കർണാടക മാറി. ഉത്തർപ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ ഭാഗികമായി കർഷകരുടെ കടങ്ങൾ എഴുതിത്തള്ളിയിരുന്നു. സംസ്ഥാനത്തെ 22 ലക്ഷം കർഷകർക്ക് തീരുമാനത്തിെൻറ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി തുടരുന്ന വരൾച്ച കർഷകരെ കടുത്ത പ്രതിസന്ധിയിലേക്ക് നയിച്ചിരുന്നു.
തങ്ങളുടെ നിരന്തരമായ പ്രചാരണങ്ങളുടെ ഭാഗമായാണ് കടങ്ങൾ എഴുതിത്തള്ളാൻ സർക്കാർ തയാറായതെന്ന് കർണാടകയിലെ ബി.ജെ.പി നേതൃത്വം പ്രതികരിച്ചു. പൊതുമേഖല ബാങ്കുകളിലെ 3000 കോടി രൂപയുടെ കടങ്ങളും എഴുതി തള്ളണമെന്ന് വിവിധ പാർട്ടികൾ ആവശ്യമുയർത്തി. എന്നാൽ പൊതുമേഖല ബാങ്കുകളിലെ കടം എഴുതിത്തള്ളാൻ കേന്ദ്രസർക്കാർ തയാറാവണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.