'പശുരാഷ്​ട്രീയം' ദക്ഷിണേന്ത്യയിലേക്കും, ഗോവധ നിരോധനത്തിനൊരുങ്ങി കർണാടക, കേരള​ത്തേയും ബാധിക്കും

ബംഗളൂരു: ഉത്തരേന്ത്യയിൽ പയറ്റിത്തെളിഞ്ഞ 'പശു രാഷ്​ട്രീയം' ദക്ഷിണേന്ത്യയിലേക്ക്​ കൂടി വ്യാപിപ്പിക്കാനൊരുങ്ങി ബി.ജെ.പി. ഡിസംബർ ഏഴിന്​ ആരംഭിക്കുന്ന ​ൈശത്യകാല നിയമസഭ സമ്മേളനത്തിൽ കർണാടക ഗോവധ നിരോധന- കന്നുകാലി സംരക്ഷ ഭേദഗതി ബിൽ അവതരിപ്പിക്കാനാണ്​ ബി.ജെ.പി തീരുമാനം.

കന്നുകാലികളെ അറുക്കുന്നതും വിൽക്കുന്നതുമെല്ലാം നിരോധന പരിധിയിൽ ഉൾപ്പെടുത്തുന്നതാണ്​ വിവാദ ബിൽ.കന്നുകാലികളെ അറുക്കുന്നതും ബീഫ്​ ഉപയോഗിക്കുന്നതും മറ്റു സംസ്​ഥാനങ്ങളിലേക്ക്​ വിൽക്കുന്നതുമെല്ലാം നിരോധന പരിധിയിൽ ഉൾപ്പെടുത്തുന്നതിനാൽ നിയമം കേരളത്തേയും സാരമായി ബാധിച്ചേക്കും. അതിർത്തി കടന്ന്​ കേരള​ത്തിലെത്തുന്ന കന്നുകാലികളുടെ വരവിനേയും ബാധിക്കുമെന്നതിനാൽ മലയാളികളടക്കമുള്ളവരും നിയമത്തെ ആശങ്കയോടെയാണ്​ കാണുന്നത്​.

2018 നിയമസഭ തെര​െഞ്ഞടുപ്പിൽ ബി.ജെ.പിയുടെ പ്രകടന പത്രികയിൽ പ്രധാന വാഗ്​ദാനങ്ങളിലൊന്നായിരുന്നു സമ്പൂർണ ഗോവധ നിരോധനം. ഗോവധ നിരോധനം കർണാടകയിൽ ഉടൻ നടപ്പാക്കുമെന്ന്​ ദക്ഷിണേന്ത്യയുടെ ചുമതലയുള്ള ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി കഴിഞ്ഞയാഴ്​ച ട്വീറ്റ്​ ചെയ്​തിരുന്നു.

മുഖ്യമന്ത്രി ബി.എസ്​. യെദിയൂരപ്പ നിയമ വിദഗ്​ധരുമായി കൂടിയാലോചന നടത്തിയതായും ബിൽ അടുത്ത നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള ഒരുക്കം നടക്കുകയാണെന്നും കർണാടക മൃഗസംരക്ഷണ മന്ത്രി പ്രഭു ചൗഹാൻ വ്യക്തമാക്കി.

2010ൽ അധികാരത്തിലിരിക്കെ യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ സമ്പൂർണ ഗോവധ നിരോധന ബിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ, അന്നത്തെ ഗവർണർ എച്ച്​.ആർ. ഭരദ്വാജ്​ ബില്ലിന്​ അനുമതി നൽകിയില്ല. 2013ൽ അധികാരമേറ്റ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്​ സർക്കാർ ബിൽ എടുത്തുകളയുകയും ചെയ്​തിരുന്നു. 

Tags:    
News Summary - Karnataka: Bill on cow slaughter ban to be tabled during winter session

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.